Friday, January 20, 2012

വിടതരൂ

പ്രേമം ചരമമടഞ്ഞ ഒരു
നട്ട പാതിരാവിലാണ്‌,
നീയെന്റെ ഉള്ളില്‍ മാറ്റത്തിന്റെ
കനല് ചൂള കൂട്ടിയത്‌..

ഘനീഭവിച്ച മനസ്സിലെ,
തണുത്ത ചിന്തകളില്‍..
വിപ്ലവത്ത്ിന്റെ ചുവന്ന നൂലുകള്‍
എന്നോ..ഇഴയകന്നു കഴിഞ്ഞിരിക്കുന്നു..

നിന്റെ പുസ്തകത്ത്ിലെ
ഉണങ്ങിയ പനിനീര് പുഷ്പം..
എന്റെ നെഞ്ചിലെ നഖക്ഷതങ്ങള്‍,
എല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു..

പ്രണയമൂര്‍ച്ചകളിലെ പകലുരാവുകള്‍ക്കപ്പുറം
നാം പൂത്തൂലഞ്ഞ പുഷ്പവാടികളില്‍..
ചെമ്പകo സുഗന്ധം പരത്തി..
ഗുള്‍മോഹര്‍ ചുവന്ന വിപ്ലവപ്പൂക്കളാല്‍ മെത്തയൊരുക്കി ..
നിലാവിന്റെ പുതപ്പില്‍ ചുരുണ്ട്‌ നാം ഉറങ്ങി..

നിന്‍ചൊടികളില്‍, ഉരോചങ്ങളില്‍..
സുമധ്യയില്‍ എരിഞ്ഞ തീജ്വാലകളില്‍
ഞാനെന്‍ യൌവനം തളിച്ചണച്ചപ്പോള്‍
നിനക്ക് ഞാന്‍ പ്രാണനായിരുന്നു..

മെഴുക്‌മേഘങ്ങള്‍ കുടചൂടുമ്പോള്‍,
എന്നിലെ നിഴല്‍പാടുകള്‍ മാഞ്ഞുപോകുന്നു..
വിചാരങ്ങള്‍ വീണ്ടും
എന്റെ തീരങ്ങളില്‍ വന്നടിയുമ്പോള്‍,
കനവിന്റെ ഇരിപ്പിടം ഇനിയെന്തിനു..

No comments:

Post a Comment