Sunday, June 12, 2011

)::::::<>സിദ്ദ് ഇപ്പോഴും ഉറങ്ങുകയാണ്<>:::::(

ബോധം വരുമ്പോള്‍ ICU വിലായിരുന്നു.അടുത്തിരുന്ന ശുശ്രൂഷകയോട് ഞാനെവിടെയാനെന്നു ചോദിച്ചു.മറുപടിക്ക് മുന്‍പേ തലേ ദിവസത്തെ ദ്രിശ്യങ്ങള്‍ മനസിലൂടെ ഒരു കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞു.ഞങ്ങള്‍ സഞ്ചരിച്ച വണ്ടി അപകടത്തില്‍ പെട്ടിട്ടുണ്ട്,എല്ലാവരും ഇവിടെത്തന്നെയുണ്ട്.എന്താണ് ഇന്നലെ സംഭവിച്ചത് കുറെ ഓര്‍ത്തെടുക്കാന്‍ നോക്കി.മുഖത്തും കഴുത്തിലും പുറകിലും വലത്തേ കയ്യിലും ഒക്കെ പ്ലാസ്റ്റെര്‍ ഉണ്ട്.ബോധം തിരിച്ച കിട്ടിയതരിഞ്ഞപോള്‍ ഉമ്മ വന്നു കാണാന്‍.കരഞ്ഞു കലങ്ങിയ കണ്ണുകള്‍.എന്റെയും കണ്ണുകള്‍ നിറഞ്ഞു.നെറ്റിയില്‍ കൈ വച്ച് ഒന്നുമില്ല എന്ന് പറഞ്ഞു ഉമ്മ.''സിദ്'' എവിടെയെന്നു ചോദിച്ചു.തൊട്ടടുത്ത കിടക്കയിലേക്ക് ചൂണ്ടി ഉമ്മ.സമാധാനം അവന്‍ അടുത്ത തന്നെ ഉണ്ട്.അവനെ വിളിക്യാന്‍ പറഞ്ഞു ഉമ്മയോട്.''അവന്‍ ഉറങ്ങുകയാ മനു''.ഉറങ്ങിക്കോട്ടെ,ഇന്നു ഉച്ചക്ക് ബാംഗ്ലൂര്‍ പോവണ്ടതാ അവനു.കണ്പോളകള്‍ കുഴഞ്ഞു പോവുന്നു..വീണ്ടും ഉറക്കത്തിലേക്ക്.

ബഹളം കേട്ടാണ് ഉണര്‍ന്നത്,ബീപ് ബീപ് എന്തോ pulse കേള്‍ക്കുന്നുണ്ട്.അത് കുറഞ്ഞു കുറഞ്ഞു ഇല്ലാതായി. ശുശ്രൂഷക വന്നു കര്‍ട്ടന്‍ നീക്കി.ഒന്നും കാണുന്നില്ല.ബഹളം അകന്നു അകന്നു പോയി..അടുത്തിരുന്ന ശുശ്രൂഷക പറയുന്നത് കേട്ടു ''20 വയസേ ആയിട്ടോള്ളു.. ദൈവത്തിന്റെ കളികള്‍''.ആരാ എന്താ പറ്റിയത്..അവര്‍ ഒന്നും മിണ്ടിയില്ല.കണ്ണുകള്‍ വീണ്ടും അണയുന്നു..

അന്നൊരു ഞായറാഴ്ച ആയിരുന്നു.വീട്ടില്‍ പാട്ടുകേട്ട് കിടക്കുകയായിരുന്നു.മൊബൈല്‍ അടിച്ചു..അഫ്സല്‍ ആണ്..അവന്‍ വക്കേഷന്‍ ആയപ്പോ വന്നതാണ്.''ഡാ മനു നീ എവിടെ?''വണ്ടിയുണ്ട് നമുക്കെവിടെയെങ്കിലും പോവാം?ചുമ്മാ ഒന്ന് കറങ്ങി വരാം''. ഉമ്മയോട് ഇപ്പൊ വരാം എന്നും പറഞ്ഞു വണ്ടിയില്‍ കയറി.വിജയ്‌ ഉണ്ടായിരുന്നു വണ്ടിയില്‍..എല്ലാവരും കയറി.വിജയ്‌ ചോദിച്ചു ''സിദ് എവിടെടാ?''ഞാന്‍ പറഞ്ഞു അവന്‍ വേണ്ടടാ നാളെ പോവല്ലേ?എന്നാല്‍ വേണ്ട..അവന്റെ വീടിന്റെ മുമ്പില്‍ തന്നെ അവന്‍ നില്കുന്നു..എങ്ങനെ നിര്‍ത്താതെ പോവും?''എങ്ങോട്ടാ..പെരിന്തല്‍മണ്ണ..ചുമ്മാ കറങ്ങി വരാം''.അവനും കയറി..എന്റെ സീറ്റില്‍ തന്നെ ഇരിക്കണം..പണ്ട് മുതലേ വാശിയാ അവനു എന്നോട് മാത്രം..

ഞാനും സിദ്ദും എന്നും ഒരുമിച്ചായിരുന്നു.. കളിക്കുമ്പോള്‍  ബാറ്റിംഗ് ഒരുമിച്ച്..പുഴയില്‍ ഒരുമിച്ച് മുങ്ങാന്‍ കുഴിയിടല്‍.ബൈക്കില്‍ ഒരുമിച്ച് കറക്കം...കൂട്ടുകാര്കിടയിലെ വിക്രിതികള്‍ ആയിരുന്നു ഞങ്ങള്ല്‍..തൊടിയില്‍ ആരും കാണാതെ cigerate വലി അങ്ങനെ ഞങ്ങള്‍ ആ പ്രായത്തില്‍ ചെയാത്ത വിക്രിതികള്‍ കുറവാണ്.കൂട്ടുകാര്കിടയില്‍ എന്ത് പ്രശ്നം വന്നാലും പഴി എനിക്കും അവനും..അവന്‍ ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയി..ഞാന്‍ പട്ടാമ്പി കോളേജില്‍ ചേര്ന്നു...വെക്കേഷന്‍ ആയാല്‍ അവന്‍ വിളിക്കും ഞാന്‍ ബൈക്കെടുത്ത് സ്റ്റേഷനില്‍ ഹാജരുണ്ടാവനം..ഒരുമിച്ച് ഒരു സിനിമയും കണ്ടേ വീട്ടിലെക്കൊള്ളൂ..അങ്ങനെ അന്നും അവന്‍ വെക്കേഷന്‍ വന്നതായിരുന്നു..


   ഞാന്‍ ഇരുന്ന സീറ്റില്‍ ഇരുന്നു എന്നിട്ട് എന്നെ തിരക്കി നീക്കി..ഞാനും തിരക്കി എനിക്കെന്നും സൈഡില്‍ ഇരിക്യുന്നതാനിഷ്ടം..സിദ്ദ്നോട്‌ മത്സരിചിട്റ്റ് കാര്യമില്ല..ഞങ്ങള്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മീന്‍വല്ലം പോവാന്‍ തീരുമാനിച്ചു.. വൈകിട്ട് വീട്ടില്‍ എത്തുകയും ചെയ്യാം എന്ന കണക്കുകൂട്ടലില്‍..അഫ്സല്നു ലയ്സന്‍സ് കിട്ടിയിട്ടേ ഒള്ളൂ..ഞങ്ങള്‍ അങ്ങനെ തമാശയും പറഞ്ഞു അടികൂടിയുള്ള യാത്ര..ഒരു വളവു ആയപ്പോള്‍ പെട്ടെന്ന് ഒരു ബസ്‌ വന്നു..ചുരമായത് കൊണ്ട് പിടിചിട്ട് കിട്ടിയില്ല അഫസലിന്..വിജയ്‌ അലറി വിളിച്ചു..ഒരു ചുവന്ന നിറം മാത്രം മനസില്‍.

    ശുശ്രൂഷക തട്ടി വിളിച്ചു,ഭക്ഷണം കഴിക്കാന്‍..തൊട്ടടുത്തുള്ള കട്ടിലില്‍ നോക്കി സിദ്നെ കാണാനില്ല..പോയിക്കാണും അവനു പോവേണ്ടതല്ലേ? സ്റ്റേഷനില്‍ വിടാന്‍ എനിക്ക് വയ്യല്ലോ.എന്റെ
ഫോണെവിടെയാന്നാവോ ഒന്ന് വിളിക്ക്യാമായിരുന്നു അവനു...ഇന്നലത്തെ ആരെങ്കിലും എടുതിടുണ്ടാവും ഫോണ്‍..പോട്ടെ പുതിയത് മേടിക്കാം,എല്ലാ നമ്പരുകളും അതിലാണല്ലോ,സാരമില്ല

രണ്ടാഴ്ച കഴിഞ്ഞപോള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു..ഉമ്മയുടെ വീട്ടിലായിരുന്നു കിടപ്പ്.ഉമ്മ എപ്പോഴും അരികില്‍ തന്നെ..എന്താവും ആ മനസ്സില്‍,,അറിയില്ല..എന്റെ മനസ്സില്‍ കുറ്റബോധമാണ്, ഇപ്പൊ വരാം എന്ന് പറഞ്ഞു പോയിട്ട് ഇങ്ങനെയാണല്ലോ?പാവം ഒന്നും ചോദിച്ചില്ല.

മൂന്നുനാല് ദിവസം അങ്ങനെ ആരോടും മിണ്ടാതെ കിടന്നു.സഹിക്കുന്നില്ല ഇ കിടപ്പ്.

"സിദ്ദ് വിളിച്ചിരുന്നോ ഉമ്മ?"ഉമ്മ മിണ്ടിയില്ല..കേട്ടില്ല എന്ന് കരുതി പ്ലാസ്റ്റര്‍ ഇടാത്ത കൈ മെല്ലെ ഉയര്‍ത്തി വിളിച്ചു."ഉമ്മാ.. സിദ്ദ് വിളിച്ചോ?കുറെ ദിവസമായില്ലെ അവന്‍ പോയിട്ട്?"

"സിദ്ദ് ഇനി വിളിക്കില്ല മനൂ"ഉമ്മയുടെ ശബ്ദം ഇടറി.മനസ്സില്‍ ഒരു വെള്ളിടി വെട്ടി..

''എന്താ ഉമ്മ സിദ്ദ് എവിടെ?''

ഉമ്മ എണീറ്റ് പോയി.

കരയാന്‍ തോന്നിയില്ല, മരവിപ്പായിരുന്നു മനസ്സില്‍. കണ്ണില്‍ ഇരുട്ട് കയറി,ശരീരം തണുത്ത ഒരു ഐസ് കട്ടപോലെയായി..
എന്നെ തിരക്കി സൈഡ്‌ സീറ്റ് പിടിച്ചതിതിനായിരുന്നോടാ?എന്നെ ഒറ്റക്കാക്കി പോയി അല്ലെ നീ?
ഇനി സിഗേരടിന്റെ പകുതി ആര് വലിക്കും....പുഴയില്‍ മുങ്ങാന്കുഴി ഇട്ടു കിടക്കുമ്പോള്‍ ആരാ എണ്ണുക..നീ ഉറങ്ങിക്കോ സിദ്ദ് ഒന്നുമറിയണ്ട......
എന്നും എന്റെ കയ്യിലുള്ളതെല്ലാം തട്ടിപരിച്ചു കള്ളച്ചിരി ചിരിച്ചിരുന്നപോലെ ഇന്നും നീ എന്റെ ഹൃദയത്തിനുള്ളില്‍ ഇരുന്നു ചിരിക്കുകയാണോ സിദ്ദ്?എല്ലാത്തിനും പകരമായി നിന്റെ ജീവിതം എനിക്ക് ദാനമായി തന്ന് എന്തിനാ നീ ഉറക്കത്തിന്റെ ലോകത്തിലേക്ക് പോയത്............................................................................