Saturday, May 26, 2012

സന്ദേശം

ഇന്നു സുബഹിക്ക്‌ ഒരു സന്ദേശം കണ്ടു ഞാന്‍ എന്റെ  ഇന്‍ബോക്സില്‍...എന്റെ ഒരു സുഹൃത്ത്
അയച്ചതാണു,സന്ദേശത്തിന് മുകളില്‍ ഒരു ചുവന്ന പനിനീര് പുഷ്പം.. ഞാന്‍ അത്‌ കയ്യിലെടുത്ത്‌ സന്ദേശം വായിച്ച് തുടങ്ങി....

ഇത്രക്ക് സ്നേഹോഷ്മളമായ ഒരു അഭിവാദനം എനിക്ക് മുമ്പ്‌ കിട്ടിയിട്ടില്ല...താതന്റെ ആദ്യ രശ്മി തന്നെ
അവള്‍ എനിക്കായ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു..അതില്‍ അവളുടെ പ്രണയം
ചാലിച്ചിട്ടുണ്ടത്രേ..അവള്‍ എനിക്കായ് ഒരുക്കിയ
പ്രാതല്,‍ മുന്തിരിച്ചാറും മധുരക്കനികളും ഞാന്‍ ഉണരാന്‍ കാത്ത്
തീന്‍ മേശയില്‍ തയ്യാറുണ്ടെന്നും  സന്ദേശത്തില്  അറിയിച്ചിരിക്കുന്നു ... കുളി കഴിഞ്ഞുടുക്കാന്‍ അലക്കി
തേച്ച വസ്ത്രങ്ങളില്‍ അവള്‍ സുഗന്ധം പൂശി
വച്ചിട്ടുണ്ട്‌, വെന്ചാമരവും വെള്ളക്കുത്ിരയും എന്നെ കാത്ത്‌ ഉധ്യാന
കവാടത്തില്‍ നില്‍പൂണ്ടെന്നും അറിയിച്ചിട്ടുണ്ട്‌..അകലെ കണ്ണാടിപോലെ ഒഴുകുന്ന അരുവികള്‍ക്ക് മീതെ
എനിക്കായ് പട്ടുമെത്ത
വിരിച്ച് രാവോളം കാത്തിരിക്കുമെന്നും..




വിങ്ുന്ന ഹൃദയം നിറകണ്ണുകള്‍എന്നിവയുടെ അകമ്പടിയോടെ ഞാന്‍ വായന പൂര്‍ത്തിയാക്കി.സ്വീകരിക്കാന്‍ കഴിയാത്തവന്റെ ദുഖം, നിരാകരിക്കാന്‍ കഴിയാത്താവന്റെ വേദന...ഇവ രണ്ടും
കൂട്ടി ഉരസിയപ്പോള്‍ മനസ്സ്‌ പൊള്ളി.

ആശാഗോപുരങ്ങള്‍

ഞാന്‍ ആശിച്ചിരുന്നു,

നിന്റെ കണ്ണിലെ മെഴുകുതിരിയുടെ വെട്ടം,
എന്റെ ഉള്ളിലെ ഇരുളിനെ അണച്ചേക്കുമെന്ന്.
നിന്റെ യൌവനം എന്നില് പെരുമഴക്കാലമായ്‌
തുള്ളി മുറിയാതെ പെയ്തു കൊണ്ടിരിക്കുമെന്ന്.
മിഴിനീര്‍ തുള്ളിയായ് നീയെന്റെ ചുണ്ടില്‍ വീണ്
ചുമ്പനം കൊണ്ടെന്റെ മൌനത്തെ വാചാലമാക്കുമെന്ന്‌.

ഞാന്‍ ആശിച്ചിരുന്നു,

മരുവാം കനവുകളെ നീ,
നിനവിന്റെ പച്ചപ്പുകളാക്കുമെന്ന്
നിന്റെ പതിഞ്ഞ നിശ്വാസത്തിന്റെ ചൂടേറ്റു,
എന്നിലെ വസന്ത രേണുക്കള്‍ ചുവന്ന് വിരിഞ്ഞെന്‍കിലെന്ന്.
പ്രണയ പര്‍വ്വതത്തിന്‍ മുകളില്‍ പന്തലിട്ട,
നിന്റെ വിണ്‍പട്ടുചേലയെന്‍
മോഹ തീരങ്ങളില്‍ ഉലഞ്ഞ്‌ വീഴുമെന്ന്.

ആശിക്കുന്നു ഞാന്‍ ഇന്നും,

എന്‍ ആശകള്‍ എരിഞ്ഞടഞ്ഞോര-
ഭസ്മകൂമ്പാരം സ്ഫടിക പാത്രം നിറക്കുമ്പോള്‍,
എന്തിനിനീയും വെറുതെ.. ആശിക്കാതിരുന്നെങ്കില്‍,
ആരുമെന്നെ തേടാതിരുന്നെങ്കില്‍.

ഈറന്‍ നിലാവ്

പ്രിയപ്പെട്ടവളെ,
നിശ്ശബദമാം ഏകാന്തവേളകളിലെന്നെ-
കനവിന്റെ താഴ്വാരങ്ങളിലേക്ക് കൊണ്ട് പോയവളെ..
എന്റെ ചിന്തകളെ കൊന്നു കുഴിച്ച് മൂടി,
ഈ പ്രാണന്റെ പിടച്ചില്‍ തീരുവോളം
നിന്നെ പ്രേമിച്ചവന്‍ ഞാന്‍..
മറക്കുക എല്ലാം പ്രിയേ, വെറും പ്രണയമല്ലോ ഇത്‌.

നിന്റെ കണ്ണീരില്‍,സ്വര്‍ഗ്ഗ ഭൂമികയില്‍,
നിന്റെ മൊഴികളിലെ മായാക്കാഴ്ചകളില്‍-
എന്റെ പ്രണയം തീയായ് പടര്‍ന്നിരുന്നു.

ഇനിയും വയ്യ..
കാലികപ്രയാണത്തിന്റെ വേഗങ്ങളില്‍,
ആഴത്തില്‍, എന്റെ പ്രണയം പൂന്ത് പോകുന്നു.
അണഞ്ഞ നിലാവെളിച്ചത്തിന്റെ കൂരമ്പുകള്‍
നോവായ് ചങ്കില്‍ തുളക്ക്യുന്നു.

സായന്തനങ്ങള്‍ എന്നും എന്റെ പകലിന്റെ നിനവുകള്‍ക്ക് മീതെ,
കനവിന്റെ രക്ത വര്‍ണ്ണം ചാലിച്ച്‌ തിരിച്ച് നടക്കും.
ഇരുട്ടില്‍ ചെന്നണയും, പ്രണയിക്കും പുലരുവോളം..
വീണ്ടുമൊരു പിന്‍ വിളികാത്ത്‌ ഒറ്റപ്പെടലിന്റെ-
ഘോരാന്തകാരത്തില്‍ പ്രണയം വിതുമ്പുന്നു.