Saturday, November 10, 2012

ഞാന്‍ രക്തസാക്ഷി


ഞാന്‍ രക്തസാക്ഷി,
ഉള്ളിന്റെ വിള്ളലുകളില്‍ വേര്‍ചുറ്റിയ
ആദര്‍ശങ്ങളെ ചുവന്ന തെരുവുകള്‍ക്ക്,
കണക്കെഴുതികൊടുക്കാതെ നെഞ്ചോട് ചേര്‍ത്തവന്‍.
പ്രതീക്ഷകള്‍ ചര്‍ദ്ധിച്ച ചുവന്ന രക്തക്കട്ടകള്‍ ഉരുക്കി,
കൊടിയില്‍ ചായം പിടിപ്പിച്ചവര്‍ സഹയാത്രികര്‍.

വിപ്ലവത്തിന്റെ പഴകിയ വടിവാളുകള്‍
മാറി മറിഞ്ഞ ഋതുക്കളില്‍ ഉരസി മൂര്‍ച്ച കൂട്ടി,
എന്റെ രോഗത്തിന് മരുന്നേകിയവര്‍ സിദ്ധന്മാര്‍.
കരിഞ്ഞ പച്ച മാംസത്തിന്റെ ഗന്ധമുള്ള മഷികൊണ്ട്,
എഴുതിയവര്‍ സത്യസന്ധര്‍.
തലകീഴായ ചക്രവാളത്തില്‍ ഇരുന്ന്
ഞാന്‍ വായിച്ചു;
രക്ത സാക്ഷികള്‍ മരിക്കാറില്ല!!!

സഹയാത്രികന്‍

 കഴിഞ്ഞ ജൂലൈ പതിനാലിനാണ്‌ ഞാന്‍ അവനെ കാണുന്നത്‌, ദിവസം ഓര്‍ത്ത്‌ വെക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. എന്റെ ജന്മദിനമാണ്‌ ജൂലൈ പതിനാല്‌. നീണ്ട് ചുമലിനൊപ്പം ഇറക്കിയ മുടിയും ചെറിയ കുറ്റിതാടിയും തിളങ്ങുന്ന കണ്ണുകളുമൊക്കെയായി ഏതാണ്ട് എന്റെ അതേ പ്രായം തോന്നിക്കുന്ന അവനെ കണ്ടപ്പഴേ ഒരു കൌതുകം തോന്നി, ട്രൈനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കവേ ഞാന്‍ കൈ കൊടുത്തു കയറ്റുകയായിരുന്നു.

 നല്ല തിരക്കുള്ളതിനാല്‍ ഡോറില്‍ ചാരി മുഖാമുഖം നിന്നു. ''ഒരു കൈ സഹായത്തിനു നന്ദി പറഞ്ഞുകൊണ്ട്‌ അവന്‍ സ്വയം പരിചയപ്പെടുത്തി.'' ഞാന്‍ നരന്‍'' ''ഹെലോ, ഞാന്‍ റിഹാന്‍ '' ''റിഹാന്‍!!നൈസ് നേം, എന്ത്‌ ചെയ്യുന്നു റിഹാന്‍??'' ഇവിടെ ഒരു ഓഡിട് കമ്പനിയില്‍ പ്ര്യാക്ടീസ് ചെയ്യുന്നു,അടുത്ത വീക്ക് ഗള്‍ഫില്‍ പോവുകയാണ്‌.'', ''എല്ലാം പരിശോധിച്ചറിഞ്ഞേ വിശ്വസിക്കൂ അല്ലേ താന്‍??'' അതെന്താ നരന്‍ അങ്ങിനെ ചോദിച്ചത്‌?'' ''ഏയ് ഒന്നുമല്ല താന്‍ തിരഞ്ഞെടുത്ത തൊഴില്‍ വച്ചൊരു പ്രവചനം നടത്തിയതാണു. ഹഹ''. അവന്‍ വാചാലനായി, ''റിഹാന്‍ ഇന്നു പതിവിലും സന്തോഷവാന്‍ ആണല്ലോ? ഇന്നു റിഹാന്‍ന്റെ ജന്മ ദിനമോ മറ്റോ ആണോ?'' ''ഇതെന്തൊരല്‍ഭുതാം,,ഞാന്‍ ആകെ അന്ധാലിച്ച് നിന്ന് പോയി, ''നരന്‍ താങ്കള്‍ ഒരസധാരണ മനുഷ്യന്‍ തന്നെ,അവിശ്വസനീയം, താങ്കള്‍ക്ക് എന്നെ മുമ്പ്‌ പരിചയമുണ്ടോ? താങ്കള്‍ എന്റെ ഏതെങ്കിലും സുഹൃത്തിന്റെ സുഹ്രുത്ത്താണോ?'' വീണ്ടും അതേ ചിരി''ഹഹഹ റിഹാന്‍ ഭയപ്പെടാതെ, ഞാന്‍ വെറുതെ ഒന്നു ഗസ് ചെയ്തതാ..''എന്നിട്ട്‌ കാമുഖി എന്ത്‌ പിറന്നാള്‍ സമ്മാനമാണ്‌ തനിക്ക്‌ തന്നത്‌? നല്ലൊരു ലെദര് പേഴ്സ്‌ ആവാനാണ് സാധ്യത''. ''നരന്‍ സത്യം പറയൂ.. താങ്കള്‍ ആരാണു? എന്നെ എങ്ങിനെ അറിയും? എനിക്ക് ഇതൊന്നും ഒരു തമാശയായി തോന്നുന്നില്ല..എന്താണു താങ്കളുടെ ഉദ്ദേശം??'' '' റിഹാന്‍ വെറുതെ ടെന്‍ഷന്‍ ആവന്ട, ഞാന്‍ താങ്കളുടെ ഒരു പുതിയ സുഹൃത്ത് പോരേ?? അവള്‍ തന്ന പേഴ്സ്‌ ഇഷ്ടപ്പെട്ടോ, പറയൂ..? അവന്റെ പ്രവചനവും കളിയാക്കളും എന്നെ വല്ലാത്തൊരു ഭീതിയിലേക്ക് എത്തിച്ചു, ഞാന്‍ മൌനം പ്രാപിച്ചു..

അവന്റെ പെരുമാറ്റത്തില്‍ എനിക്ക് ഇഷ്ടക്കേട് ഉണ്ടെന്നു മനസ്സിലാക്കിയത് കൊണ്ടാവണം അവന്‍ വേറെ എന്തൊക്കെയോ സംസാരിച്ച്‌ തുടങ്ങി, ഞാന്‍ പുറത്തേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു, ട്രൈന്‍ ആലുവ സ്റ്റേഷനില്‍ എത്തി, തിരക്കോഴിഞ്ഞുവെങ്കിലും ഇരിക്കാന്‍ സീറ്റോന്നുമില്ല., വെറുതെ മൊബൈല്‍ഫോണ്‍ എടുത്ത്‌ നോക്കി, അനുവിന്റെ എസ് എം എസ് ഒന്നും കാണാനില്ല, അവള്‍ ഹോസ്‌റ്റലില്‍ തിരിച്ചെത്തിക്കാനും, ഇനിയിപ്പോ നാളെ പുലര്‍ച്ചക്കെ അവളുടെ എന്തെങ്കിലും വിവരം കിട്ടൂ,ഇനിയൊരിക്കല്‍ ഇത്പൊലെ അവളോടൊപ്പം യാത്ര ചെയ്യാന്‍ കഴിയുമോ? അവളെ ഇത്ര അടുത്ത്‌ ഇനിഎനിക്ക് കിട്ടുമോ? എന്നെങ്കിലുമൊറിക്കല്‍ നാട്ടില്‍ തിരിച്ച് വരുമ്പോള്‍ എനിക്ക് വേണ്ടി കാത്തിരിക്കാന്‍ അവളെ അവളുടെ അച്ഛനുമമ്മയും സമ്മതിക്കുമോ...ഒരിക്കലുമില്ല, എല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാണ് അടുത്തത്‌. എന്നെങ്കിലുമൊരിക്കല്‍ പിരിയെണ്ടി വരുമെന്ന് മനസ്സ്‌ പലവട്ടം പറഞ്ഞിരുന്നു,എന്നിട്ടും. . രാവിലെ ബസ്സില്‍ ഇങ്ങോട്ട്‌ ഒരുമിച്ചാണു വന്നത്‌. അച്ഛന്‍ കാണുമെന്ന് പറഞ്ഞ്‌ എന്നെ ടൌണിലേക്ക് നടത്തിച്ചു അവള്‍. ഒരുപാട് നാള്‍ക്ക് ശേഷമാണ്‌ അവളെ ഒരു പകല്‍ മുഴുവന്‍ കൂടെ കിട്ടുന്നത്‌. അല്ലെങ്കില്‍ എന്നും പുലര്‍ച്ചെ ഹോസ്‌റ്റലിലെ കോയിന്‍ ഫോണില്‍ നിന്ന് ഒരു പത്തു മിനിട്ട് സംസാരം വീക്ക് എന്ടില്‍ അവള്‍ടെ വീടിനു മുന്നിലൂടെ പോവുമ്പോള്‍ ഒരു മിന്നായം, പിന്നെ കുറേ എസ് എം എസ്ഉം. അതാണ് ഞങ്ങളുടെ പ്രണയം. ആരും അറിയാതെ വര്‍ഷങ്ങള്‍ പിന്നിട്ട പ്രണയം. പെട്ടെന്നു കയറി വന്ന ഇവനിതെങ്ിനെ അറിഞ്ഞു!!!''ഹേയ്‌ റിഹാന്‍, തനിക്കെന്നെ കുറിച്ചുള്ള സംശയം ഇനിയും മാറിയില്ലേ? പേടിക്കേണ്ടടോ ഞാന്‍ മനശാസ്ത്രം പടിച്ച്‌ കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ്.'' പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത്‌ കൊളുത്തി ഡോറിനടുത്തേക്ക്‌ നീങ്ങി നിന്നുകൊണ്ട് അവന്‍ പറഞ്ഞു. ട്രൈനില്‍ പുകവലി നിരോധിച്ചിരിക്കുന്നു എന്നു നരനറിയില്ലേ??'' ഞാന്‍ ധൈര്യം സംഭരിച്ച് അവനോട് ചോദിച്ചു. ''ഹഹ ട്രൈനില്‍ മാത്രമല്ല ഈ ലോകത്തുള്ള നിയമങ്ങളെല്ലാം തകര്‍ക്കപ്പെടേണ്ടതാണു, ആര്‍ക്ക്‌ വേണ്ടിയാണ് നിയമം? നിയമം സ്വാതന്ത്ര്യത്തിന്റെ അന്ധകനാണ്‌,ആരാണ്‌ ഈ നിയമങ്ങള്‍ കൊണ്ട് നന്നായത്? ഈ റൂട്ടില്‍ ഓടിയ ട്രൈനില്‍ നിന്ന് തന്നെയല്ലേ ഒരുത്തന്‍ ഒരു പാവം പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ പിച്ചി ചീന്തി പുറത്തേക്ക്‌ എറിഞ്ഞത്? അന്നാരുമുണ്ടായില്ലേ അവനെ നിയമം ഉപദേശിയ്ക്കാന്‍? എവിടെ നോക്കിയാലും വിലക്കുകള്‍,ജാതി,മതം, നിയമം,ബന്ധങ്ങള്‍ എല്ലാം പാഴ്. കയ്യിലുള്ള സിഗരറ്റ് പുറത്തേക്ക്‌ വലിച്ചെറിഞ്ഞ് അവനെന്നെ നോക്കി, എന്റെ സുഹൃത്തിനിഷ്ടമല്ലാത്തതൊന്നും എനിക്കും വേണ്ട.പക്ഷേ റിഹാന്‍ വലിച്ചിരുന്നു, എനിക്കറിയാം '' റിഹാന്‍, നീ ചിന്തിച്ചിട്ടുണ്ടോ അന്യ മതത്തില്‍ പെട്ട നിന്റെ പെണ്ണിനെ കെട്ടാന്‍ ഈ വിലക്കുകള്‍ നിന്നെ സമ്മതിക്കുമെന്ന്?'' മനസ്സിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മിന്നി, ദേഷ്യം ഇരച്ച് കയറി. അവന്റെ ജുബ്ബയില്‍ കയറിപ്പിടിച്ച്‌ ചോദിച്ചു,''കുറേ നേരമായി നീ എന്നെ വട്ട് കളിപ്പിക്കുന്നു. പറ നീ ആരാണു???''ഹേയ്‌ റിഹാന്‍, താന്‍ എന്താണു ഈ കാണിക്കുന്നത്‌? നമ്മള്‍ മാത്രമല്ല ഈ ബോഗിയില്‍ ഉള്ളത്, മറ്റുള്ളവര്‍ ശ്രദ്ധിക്കും,കയ്യേടുക്കൂ..പ്ലീസ്,, ഞാന്‍ പറയാം.''

 കുറച്ച്‌ നേരത്തെ മൌനത്തിന് ശേഷം ചുറ്റിലും ഒന്ന് കണ്ണോടിച്ച് അവന്‍ പറഞ്ഞ്‌ തുടങ്ങി.''റിഹാന്‍ അഭ്യസ്ത വിദ്യനായ ഒരാള്‍ ആണ്, ഇങ്ങനെ ഷോര്‍ട്ട് ടെമ്പെര്‍ഡ് ആയാല്‍ അത്‌ തന്റെ ലൈഫിനെ ബാധിക്കും. ഞാന്‍ പറഞ്ഞില്ലേ ഞാനൊരു മനശാസ്ത്ര വിദ്യാര്‍ത്ഥിയാണ്, എന്റെ വേഷവും സംസാരവും ആയിരിക്കാം റിഹാന്‍ല് ദേഷ്യം ഉണ്ടാക്കിയത്. ഇതെന്റെ രീതിയാണ് റിഹാന്‍. ഞാന്‍ ആരെയും അധികം കയറി പരിചയപ്പെടാറില്ല, റിഹാനെ എനിക്ക് ഇഷ്ടപ്പെട്ടു, സഹ ജീവികളോടുള്ള തന്റെ ആത്മാര്‍ഥത എനിക്ക് കൈ തന്നു ട്രൈനില്‍ കയറാന്‍ സഹായിച്ചത്തില്‍ നിന്ന് മനസ്സിലായി.ആത്മാവുകളുടെ സൌഹൃദത്തിന്‌ മറ്റൊരു ലക്ഷ്യങ്ങളുമുണ്ടാകില്ല. അത്‌ കൊണ്ട് തന്നെയാണ് ഞാന്‍ തന്നോട്‌ ഇത്ര സൌഹൃദത്തോട് കൂടി സംസാരിച്ചതും..പിറന്നാളും പെഴ്സും എല്ലാം ഒരു നംബര് ആയി കൂട്ടിയാല്‍ മതി റിഹാന്‍..നമുക്ക്‌ നല്ല സുഹൃത്തുക്കളാവാം.'' എന്റെ ചുമലില്‍ തട്ടി അവന്‍ ചോദിച്ചു. ''ഇനിയും റിഹാന്റെ സംശയം തീര്‍ന്നില്ലേ??''നിന്റെ സ്‌നേഹിതന്‍ അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന സംശയങ്ങളെ നീ ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല'' ഇത്‌ ഞാന്‍ പറഞ്ഞതല്ല കേട്ടോ. എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ്''.
റിഹാന് സംസാരിക്കാന്‍ ഇഷ്ടപ്പെട്ട വിഷയമാവാം ഇനി നമ്മുടെ ചര്‍ച്ച.'' അവനെന്റെ മനസ്സിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ''പറയൂ , എന്താണു റിഹാന് ഏറ്റവും ഇഷ്ടപ്പെട്ടത്, അതല്ലെങ്കില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരാളുടെ പേര്‍ പറയൂ..''എനിക്കേറ്റവും ഇഷ്ടം എന്റെ സുഹൃത്ത് സിദ്ധാര്‍ത്ഥിനോടാണ്,അവന്‍ ഇന്നു ജീവിചിരുപ്പില്ല.''
''സൌഹൃദം'' എനിക്കുമെറ്റവും ഇഷ്ടം റിഹാനെപ്പോലുള്ളവരോടുള്ള സൌഹൃദങ്ങളാണ്, കുറച്ച്‌ വര്‍ഷങ്ങളായി ഞാന്‍ ഒറ്റക്കാണു റിഹാന്‍, നിനക്കാറിയുമോ..വീട്‌ വിട്ടിറങ്ങിയ ദിവസം പോലും എനിക്കോര്‍മയില്ല..റിഹാന്‍ കരുതുന്നുണ്ടാവും ഇപ്പോള്‍ ഈ യാത്ര എങ്ങോട്ടാണെന്ന്..പറയാം..എനിക്കൊരു സുഹൃത്തുണ്ടായിരുന്നു,ഒരുമിച്ച്‌ പടിച്ച്‌ വളര്‍ന്നവര്‍, അവനെ തേടിയാണ് എന്റേയീ യാത്ര..അവാനില്ലാതെ ഞാന്‍ അപൂര്‍ണ്ണനാണ്‌. റിഹാനെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ച പോലെ അവനേയും ഞാന്‍ കളിയാക്കുമായിരുന്നു.എന്നും അവന്റെ കയ്യിലുള്ളതെല്ലാം തട്ടിപ്പരിച്ചിരുന്നു ഞാന്‍, മുഖം വീര്‍പ്പിച്ച് പോവും, പക്ഷേ പത്തു മിനി ട്ടില്‍ കൂടുതല്‍ ഞങ്ങള്‍ പിണങ്ങിയിരിക്കാറില്ല...എന്തെങ്കിലും സൂത്രം കാണിച്ച്‌ ചിരിപ്പിക്കും ഞാന്‍ അവനെ.
എഴുത്തും പാട്ടുമായിരുന്നു അവന്റെ ഇഷ്ട വിനോദം, ഗസല്‍ കേട്ട് വൈകുന്നേരങ്ങളില്‍ ഞാനും അവനും കുന്നിന്‍ ചെരുവില്‍ കിടന്നു സിഗരറ്റ് പങ്കിടുമായിരുന്നു,രാത്രി അവന്‍ ഉറക്കമിളച്ചിരുന്നു എഴുതി പിറ്റേ ദിവസം എന്നെ കാണിക്കും.അത്‌ വായിച്ച് ഞാന്‍ പൊട്ടിച്ചിരിച്ച് പരിഹസിക്കും അവനെ.അവന്റെ മിക്ക രചനകളും എന്നെ കുറിച്ചായിരുന്നു..ഞങ്ങളുടെ സൌഹൃദത്തെ കുറിച്ച്‌. ''നിന്റെ ഭക്ഷണവും നിന്റെ ചിന്തകളും നിന്റെ സ്‌നേഹിതനാണ്‌. നിന്റെ മനസ്സിന്റെ വിശപ്പും ദാഹവും അറിയിക്കാന്‍ നീ അവനെ തെരയുന്നു.''
നരന്‍ പഴകിയ ഒരു ഡയറി എടുത്ത്‌ എനിക്ക് കാണിച്ച്‌ തന്നിട്ട്‌ പറഞ്ഞു.'അവന്‍ എഴുതിയതാണ്‌, ഞാന്‍ നേരത്തെ പറഞ്ഞില്ലേ റിഹാന്‍ എന്നെ സംശയത്തോടെ നോക്കിയപ്പോള്‍??''നിന്റെ സ്‌നേഹിതന്‍ അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന സംശയങ്ങളെ നീ ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല..എന്ന്? അതെല്ലാം അവന്റെ തത്വങ്ങളാണ്..എന്നിലെ ഭീതി അലിഞ്ഞലിഞ്ഞ്‌ ഇല്ലാതായി.ഞാന്‍ നരനെ ആകാംക്ഷയോടെ നോക്കിക്കൊണ്ടിരുന്നു.
''ഞാന്‍ ഇറങ്ങാനുള്ള സ്ഥലമായിത്തുടങ്ങി റിഹാന്‍, എപ്പോഴെങ്കിലും എന്നെ ബന്ധപ്പെടണം എന്ന് തോന്നുക്‌യാണെങ്കില്‍ ഈ അഡ്രസ്സില്‍ ഒരു കത്ത്‌ അയച്ചാല്‍ മതി, ഡയറിയില്‍ നിന്നൊരു പേജില്‍ അഡ്രസ്സ്‌ എഴുതി കീറിയെടുത്ത്‌ എനിക്ക് നീട്ടി, അത്‌ വാങ്ങിച്ച്‌ പോക്കറ്റിലിട്ടു.''റിഹാന്‍,ആ കാണുന്ന കുന്നിന്‍ മുകളില്‍ ഒരു വെളിച്ചം കണ്ടോ??അവിടെയാണ് ഇന്നെന്റെ ഇടത്താവളം''
ട്രൈന്‍ ഇരിഞ്ാലക്കുട സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും സമയം എട്ട്‌ കഴിഞ്ഞിരുന്നു.''അപ്പോ ശരി, തന്നെ അല്‍പ്പം വിഷമിപ്പിച്ചിട്ടുണ്ട്‌ ഞാന്‍, ക്ഷമിക്കുമല്ലോ..ഇറങ്ങുന്നു യൂ ടേക്ക്‌ ഏ ഗുഡ് കെയര് ,ഗുഡ്ബൈ.. എന്നും പറഞ്ഞവന്‍ ഇറങ്ങി നടന്നു. സീറ്റുകള്‍ കാലിയായി തുടങ്ങി, ജനലിനോട്‌ ചേര്‍ന്ന ഒരു സീറ്റില്‍ പോയിരുന്നു.ദൂരെ കുന്നിന്‍ മുകളില്‍ ആ വെളിച്ചത്തിലേക്ക്‌ നോക്കി..തണുത്ത കാറ്റ്‌ എപ്പഴോ ഉറക്കത്തിലേക്കെത്തിച്ചു.ചായക്കച്ചവടക്കാരുടെ ബഹളം കെട്ടാണ് ഉണര്‍ന്നത്‌.വണ്ടി ഷൊര്‍നൂര്‍ എത്തി, വേഗം ചാടിയിറങ്ങി ബസ്‌സ്റ്റാന്ടിനെ ലക്ഷ്യമാക്കി നടന്നു.ഭാഗ്യം ബസ്‌ എടുത്തിട്ടില്ല ലാസ്റ്റ്‌ ബസ്സാന്‌ ഇത്‌ കിട്ടിയില്ലെങ്കില്‍ ഓട്ടോ പിടിച്ച് പോവെണ്ടി വന്നിരുന്നു..വീട്ടിലെത്തി കുളി കഴിഞ്ഞ്‌ റൂമിലെത്തിയപ്പോഴാണ് ഡ്രസ്സില്‍ നരന്റെ അഡ്രസ്സെഴുതിയ കടലാസ്‌ ഉള്ള ഓര്‍മ്മ വന്നത്‌. വേഗം അത്‌ തപ്പിയെടുത്തു വായിച്ചു.''സുഹൃത്തില്‍ നിന്നും പിരിയുമ്പോള്‍ വിഷമിക്കാതിരിക്കുക, അവനില്‍ നീ എന്താനോ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്‌, അത്‌ അവന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും.'' എന്നില് വീണ്ടും ഭീതി ഉടലെടുത്തു...ഈ കയ്യക്ഷരം എനിക്കറിയാം??? ഇതവനെവിടുന്ന് കിട്ടി...?? ഇതെന്റെ ഡയറിയുടെ പേജാണല്ലോ??? വേഗം ഷെല്‍ഫിലെ പഴയ ഡയറി കയ്യിലെടുത്തു.പേജുകള്‍ മറിച്ച്‌കൊണ്ടിരുന്നു,എന്റെ കൈകള്‍ വിറക്കാന്‍ തുടങ്ങി,കണ്ണുകള്‍ നിറഞ്ഞോഴുകി,കുളിച്ച്‌ തണുത്ത ശരീരം വീണ്ടും വിയര്‍ത്തു. സെപ്റ്റമ്പര്‍ രണ്ട്‌, എന്റെ സിദ്ദ് വിടപറഞ്ഞ ദിവസം....സിദ്ദ്....നീയായിരുന്നോ അത്‌??നിന്നെ തിരഞ്ഞപ്പോഴൊന്നും അടുത്ത്‌ വരാതെ..എന്നെ ഭയപ്പെടുത്തി കള്ളച്ചിരി ചിരിച്ച് അകന്ന് പോയല്ലെ നീ സിദ്ദാര്ത്ഥ്..

സുഹൃത്തുക്കള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറക്കപ്പെട്ടവരാണ്, അവര്‍ വരും പോകും. സ്വര്‍ഗ്ഗം എന്നും നിലനില്‍ക്കും, അതനശ്വരമാണ്‌ സൌഹൃദം പോലെ.

എന്റെ കഥയും കവിതയും


വൃത്തവും താളവുമില്ലാതെ,
ഉപമാലങ്കാരങ്ങളില്ലാതെ,
അശാന്തിയുടെ രാവുകളില്‍
അന്ത:സംഘര്‍ഷ വേളകളില്‍
ഉള്ളിലുരുകുന്നരക്തം പേനത്തുമ്പിലൂടെ
എഴുതി ഒഴുക്കുന്നതാണെനിക്കെന്റെ കവിത.

അനുഭവങ്ങളുടെ കരിക്കട്ടകള്‍,
ഉലയിലിട്ടെരിച്ച് പേനത്തുംബിന്റെ മൂര്‍ച്ച കൂട്ടി,
നെഞ്ചിലേക്ക് കുത്തിയിരക്കി വലിച്ചെടുത്ത രക്തം
അലസമായി കടലാസിലേക്ക് കുടയുംപോള്‍...
എന്റെ കഥയും ജനിക്കുന്നു.
അവക്ക് വ്യാകരണമില്ല അക്ഷര ശുദ്ധി ഒട്ടുമില്ല.

Saturday, May 26, 2012

സന്ദേശം

ഇന്നു സുബഹിക്ക്‌ ഒരു സന്ദേശം കണ്ടു ഞാന്‍ എന്റെ  ഇന്‍ബോക്സില്‍...എന്റെ ഒരു സുഹൃത്ത്
അയച്ചതാണു,സന്ദേശത്തിന് മുകളില്‍ ഒരു ചുവന്ന പനിനീര് പുഷ്പം.. ഞാന്‍ അത്‌ കയ്യിലെടുത്ത്‌ സന്ദേശം വായിച്ച് തുടങ്ങി....

ഇത്രക്ക് സ്നേഹോഷ്മളമായ ഒരു അഭിവാദനം എനിക്ക് മുമ്പ്‌ കിട്ടിയിട്ടില്ല...താതന്റെ ആദ്യ രശ്മി തന്നെ
അവള്‍ എനിക്കായ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു..അതില്‍ അവളുടെ പ്രണയം
ചാലിച്ചിട്ടുണ്ടത്രേ..അവള്‍ എനിക്കായ് ഒരുക്കിയ
പ്രാതല്,‍ മുന്തിരിച്ചാറും മധുരക്കനികളും ഞാന്‍ ഉണരാന്‍ കാത്ത്
തീന്‍ മേശയില്‍ തയ്യാറുണ്ടെന്നും  സന്ദേശത്തില്  അറിയിച്ചിരിക്കുന്നു ... കുളി കഴിഞ്ഞുടുക്കാന്‍ അലക്കി
തേച്ച വസ്ത്രങ്ങളില്‍ അവള്‍ സുഗന്ധം പൂശി
വച്ചിട്ടുണ്ട്‌, വെന്ചാമരവും വെള്ളക്കുത്ിരയും എന്നെ കാത്ത്‌ ഉധ്യാന
കവാടത്തില്‍ നില്‍പൂണ്ടെന്നും അറിയിച്ചിട്ടുണ്ട്‌..അകലെ കണ്ണാടിപോലെ ഒഴുകുന്ന അരുവികള്‍ക്ക് മീതെ
എനിക്കായ് പട്ടുമെത്ത
വിരിച്ച് രാവോളം കാത്തിരിക്കുമെന്നും..




വിങ്ുന്ന ഹൃദയം നിറകണ്ണുകള്‍എന്നിവയുടെ അകമ്പടിയോടെ ഞാന്‍ വായന പൂര്‍ത്തിയാക്കി.സ്വീകരിക്കാന്‍ കഴിയാത്തവന്റെ ദുഖം, നിരാകരിക്കാന്‍ കഴിയാത്താവന്റെ വേദന...ഇവ രണ്ടും
കൂട്ടി ഉരസിയപ്പോള്‍ മനസ്സ്‌ പൊള്ളി.

ആശാഗോപുരങ്ങള്‍

ഞാന്‍ ആശിച്ചിരുന്നു,

നിന്റെ കണ്ണിലെ മെഴുകുതിരിയുടെ വെട്ടം,
എന്റെ ഉള്ളിലെ ഇരുളിനെ അണച്ചേക്കുമെന്ന്.
നിന്റെ യൌവനം എന്നില് പെരുമഴക്കാലമായ്‌
തുള്ളി മുറിയാതെ പെയ്തു കൊണ്ടിരിക്കുമെന്ന്.
മിഴിനീര്‍ തുള്ളിയായ് നീയെന്റെ ചുണ്ടില്‍ വീണ്
ചുമ്പനം കൊണ്ടെന്റെ മൌനത്തെ വാചാലമാക്കുമെന്ന്‌.

ഞാന്‍ ആശിച്ചിരുന്നു,

മരുവാം കനവുകളെ നീ,
നിനവിന്റെ പച്ചപ്പുകളാക്കുമെന്ന്
നിന്റെ പതിഞ്ഞ നിശ്വാസത്തിന്റെ ചൂടേറ്റു,
എന്നിലെ വസന്ത രേണുക്കള്‍ ചുവന്ന് വിരിഞ്ഞെന്‍കിലെന്ന്.
പ്രണയ പര്‍വ്വതത്തിന്‍ മുകളില്‍ പന്തലിട്ട,
നിന്റെ വിണ്‍പട്ടുചേലയെന്‍
മോഹ തീരങ്ങളില്‍ ഉലഞ്ഞ്‌ വീഴുമെന്ന്.

ആശിക്കുന്നു ഞാന്‍ ഇന്നും,

എന്‍ ആശകള്‍ എരിഞ്ഞടഞ്ഞോര-
ഭസ്മകൂമ്പാരം സ്ഫടിക പാത്രം നിറക്കുമ്പോള്‍,
എന്തിനിനീയും വെറുതെ.. ആശിക്കാതിരുന്നെങ്കില്‍,
ആരുമെന്നെ തേടാതിരുന്നെങ്കില്‍.

ഈറന്‍ നിലാവ്

പ്രിയപ്പെട്ടവളെ,
നിശ്ശബദമാം ഏകാന്തവേളകളിലെന്നെ-
കനവിന്റെ താഴ്വാരങ്ങളിലേക്ക് കൊണ്ട് പോയവളെ..
എന്റെ ചിന്തകളെ കൊന്നു കുഴിച്ച് മൂടി,
ഈ പ്രാണന്റെ പിടച്ചില്‍ തീരുവോളം
നിന്നെ പ്രേമിച്ചവന്‍ ഞാന്‍..
മറക്കുക എല്ലാം പ്രിയേ, വെറും പ്രണയമല്ലോ ഇത്‌.

നിന്റെ കണ്ണീരില്‍,സ്വര്‍ഗ്ഗ ഭൂമികയില്‍,
നിന്റെ മൊഴികളിലെ മായാക്കാഴ്ചകളില്‍-
എന്റെ പ്രണയം തീയായ് പടര്‍ന്നിരുന്നു.

ഇനിയും വയ്യ..
കാലികപ്രയാണത്തിന്റെ വേഗങ്ങളില്‍,
ആഴത്തില്‍, എന്റെ പ്രണയം പൂന്ത് പോകുന്നു.
അണഞ്ഞ നിലാവെളിച്ചത്തിന്റെ കൂരമ്പുകള്‍
നോവായ് ചങ്കില്‍ തുളക്ക്യുന്നു.

സായന്തനങ്ങള്‍ എന്നും എന്റെ പകലിന്റെ നിനവുകള്‍ക്ക് മീതെ,
കനവിന്റെ രക്ത വര്‍ണ്ണം ചാലിച്ച്‌ തിരിച്ച് നടക്കും.
ഇരുട്ടില്‍ ചെന്നണയും, പ്രണയിക്കും പുലരുവോളം..
വീണ്ടുമൊരു പിന്‍ വിളികാത്ത്‌ ഒറ്റപ്പെടലിന്റെ-
ഘോരാന്തകാരത്തില്‍ പ്രണയം വിതുമ്പുന്നു.

Friday, January 20, 2012

നീ ഒഴികെ...

എല്ലാം അങ്ങിനെ തന്നെയുണ്ട്..

നിന്റെ പൊട്ടു..കണ്മഷിചെപ്പ്.
കുപ്പിവളകള്‍ കൊലുസ് എല്ലാം
അങ്ങിനെ സൂക്ഷിച്ച് വച്ചിട്ടുണ്ട് ഞാന്‍..
കഴിഞ്ഞ ഓണത്തിന് നീ ഉടുത്ത ധാവണി..
തുളസിത്തറയിലേക്ക്  നീ എടുക്കാറുള്ള എണ്ണവിളക്ക്‌..
എല്ലാം അതാതിന്റെ സ്ഥാനത്ത് തന്നെ ഉണ്ട്..
നിനക്ക് ആദ്യമായ് ഞാന്‍ തന്ന പിറന്നാള്‍ സമ്മാനം..
സ്വര്‍ണ്ണ അടപ്പുള്ള ഹീറോ പേന..
നീ എനിക്കായ് എഴുതിത്തന്ന..
ആദ്യത്തെ കവിത...എല്ലാം..
ഇവിടെ സുഭദ്രം..
കഴിഞ്ഞ മഴയത്ത് നമ്മള്‍ ചൂടിയ-
-മഴവില്ലിന്റെ വര്‍ണമുള്ള കുട..
നമ്മുടെ ജാലകത്തിലൂടെ..
നാം കണ്ട അസ്തമയ സൂര്യനും
നിനക്കായ് പൂത്തുനില്‍ക്കുന്ന ചെമ്പകവും..
ഇന്നലെ നീ എന്റെ കവിളില്‍ തന്ന..
ചുംബനത്തിന്റെ ചൂടും,
സകലതും അങ്ങിനെതന്നെ..
നീ ഒഴികെ...

:*:*:*:ചിറകൊടിഞ്ഞ ചിത്രശലഭം:*:*:*:

''ഡിയര്‍ മനു, വിഷ് യൂ ഏ ഹാപ്പി ഓണം
വിത്ത്‌ ലൊവ്, ശ്രീക്കുട്ടി''
ഓണപ്പരീക്ഷ അടുത്തു,അക്കൌണ്ട്സ് ട്യൂഷന് അച്ചു സാറിന്റെ അടുത്ത്‌ പോകുന്ന കാലം..പത്തോളം പേരുണ്ടായിരുന്നു എന്റെ ബാച്ചില്.. അഞ്ച് പെണ്കുട്ടികളും ഞാനടക്കം അഞ്ച് ആണ്കുട്ടികളും.. ഒരു ദിവസം ക്ലാസ്സിനിടയില് സാറ് ഒന്ന് പുറത്ത് പോയി വന്നു.കൂടെ ഒരു കൌതുകവും ഉണ്ടായിരുന്നു,ഒരു ന്യൂകമര്.ജീന്സും ഷോര്ട്ട് ടി ഷര്ട്ടും ഇട്ട ഒരു സുന്ദരി..ബോയ്സ് സാമാന്യ മര്യാദ കാണിച്ചു..``ഏതാണു മോനേ ഫിഗര്’’, തുടങ്ങിയ അത്യാവശ്യ കമന്റ്സ് ഒക്കെ കൊടുത്തു.. പെണ്കുട്ടികള്ക്കാണേല് എന്തോ ഒരു മഹാത്ഭുതം കണ്ട ഭാവമായിരുന്നു..സിറ്റിയില് പഠിച്ചത് കൊണ്ടും ഹിന്ദി സിനിമയുടെ ഒരു സ്ഥിരം പ്രേക്ഷകനായത് കൊണ്ടും ആ വേഷത്തില് പെട്ടെന്ന് കണ്ട ഒരു കൌതുകം മാത്രമേ എനിക്ക് തോന്നിയൊള്ളൂ..പക്ഷെ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില് ആ കുട്ടി ക്ലാസ്സില് ശ്രദ്ധിച്ചു കൊണ്ടിരുന്നു,അവള് മാത്രമേ ക്ലാസ്സില് ശ്രദ്ധിക്കുന്നുണ്ടായിരുന്നുള്ളൂ..ബാക്കിയെല്ലാവരും അവളെയാണ് ശ്രദ്ധിച്ചിരുന്നത്..അങ്ങനെ ഇന്റര്‍ വെല്‍ വരെ പോയി..ഇപ്പോള് അവള് ഓരോരുത്തരെയായി പരിചയപ്പെടുകയാണ്.. പെണ്കുട്ടികള്ക്കെല്ലാം ഒരു ആണ്കുട്ടിയോട് സംസാരിക്കുന്ന നാണവും പെരുമാറ്റവുമാണ്. ആണ്കുട്ടികള് അവരുടെ ഊഴത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ്..എല്ലാം കേട്ടുകൊണ്ടിരിക്കുന്ന എനിക്ക് ഏകദേശം ഒരു ഐഡിയ കിട്ടി അവളെ കുറിച്ച്.
അവളുടെ പേര് ശ്രേയ, പഠിച്ചത് ബംഗ്ലൂരില്, ഇപ്പോള് നാട്ടില് പഠനം തുടരാന് വേണ്ടി വന്നു..അങ്ങനെ എന്റെ ഊഴമെത്തി..ഞാന് മനു വീട് മാങ്ങോട്..``ഓ..മങ്ങോടാണോ എന്റെ വീടും അവിടെയാ
അമ്പലത്തിന്റെ അപ്പുറത്ത്’’. ``അവിടെ ഏതാ?’’ ഞാന് ചോദിച്ചു ''പാലെങ്കില് അറിയോ? അതാ''. എനിക്കേകദേശം ആളിനെ പിടികിട്ടി.. ``ഡിഫന്സില് ഉള്ള?’’. ``അതെ അച്ചന് റിട്ടയര് ആയി..അപ്പൊ നമ്മള് അയല്ക്കാരായി അല്ലെ?’’ അവളുടെ സംസാരത്തില് എല്ലാവരും വീണു..എല്ലാവരെയും കയ്യിലെടുക്കാനുള്ള സൗന്ദര്യവും വിനയവും ഒക്കെ അവള്ക്കുണ്ടായിരുന്നു..വളരെ സോഷ്യല് ആയുള്ള പെരുമാറ്റം. പട്ടാളക്കാര് പൊതുവേ ചൂടന്മാര് ആണെന്ന് കേട്ടിട്ടുണ്ട്, അത് കൊണ്ട് തന്നെ ഒന്നു അകന്ന് നില്ക്കുന്നതാണു ബുദ്ധി എന്നെനിക്ക് തോന്നി..
അങ്ങനെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു..ബൈകിന്റെ അടുത്തേക്ക് നടന്നു ഞാന്..പുറകില് നിന്നൊരു വിളി ''ഹലോ മനു''..ഞാന് തിരിഞ്ഞു നോക്കി..ശ്രേയയാണ് വിളിച്ചത്..''എനിക്കൊരു ലിഫ്റ്റ് തരുമോ?''അത്രനേരം എല്ലാവരെയും കൊച്ചാക്കി കണ്ടിരുന്ന എന്റെ ഉള്ള് ഒന്നു കിടുങ്ങി..പക്ഷെ ഒരു പെണ്കുട്ടിയാണ് ചോദിച്ചത് ചെറുതാവാന് ഞാന് ഒരുക്കമായില്ല..അവള് പുറകില് കയറി..കുറെ സംസാരിച്ചു,എനിക്കൊന്നും മനസ്സിലായില്ല അപ്പോഴത്തെ ആവേശത്തില് കേറിക്കോളാന് സമ്മതിച്ചതാണ്, ഒരു വലിയ ചാക്ക് തലയില് കയറ്റി കൊണ്ട് പോവുന്ന അവസ്ഥയായിരുന്നു എനിക്ക്, ചുറ്റുപാടും തിരിഞ്ഞ് നോക്കാന് എന്റെ നാണം സമ്മതിച്ചില്ല. റോഡില് എല്ലാവരും ഞങ്ങളെത്തന്നെ ശ്രദ്ധിക്കുന്നു. ഗ്രാമപ്രദേശം ആയത് കൊണ്ട് അവളുടെ വേഷം അവിടെ ആര്ക്കും പെട്ടെന്ന് ദഹിച്ചില്ല അതായിരുന്നു എല്ലാവരുടെയും നോട്ടം.
അവളുടെ വീട് എത്തി അവളുടെ അച്ഛന് കപ്പടാ മീശക്കാരന് പുറത്ത് തന്നെ നില്പുണ്ടായിരുന്നു..ഇയാളെ പറ്റി കേട്ടിട്ടേ ഒള്ളൂ,നല്ല ഉരുക്കുപോലത്തെ ശരീരം.. മുഖത്ത് പക്ഷെ അവളുടെ മുഖത്തുള്ള അതെ വിനയം..എന്നാലും എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. മിലിട്ടറി ആണ് എങ്ങനെ പ്രതികരിക്കും എന്നറിയില്ലല്ലോ?അവള് ബൈക്കില് നിന്നും ഇറങ്ങി..''ഹായ് പപ്പാ..ഇത് മനു നമ്മുടെ നൈബര്, എന്റെ ക്ലാസ്സ്മൈറ്റ്''.''വരൂ മനു കയറീട്ട് പോവാം'' അവള്ടെ അച്ചന് പറഞ്ഞു. ഹാവൂ സമാധാനം, എന്നാലും വീട്ടില് കയറാനൊന്നും ഞാനില്ലേ..''പിന്നെയാവാം എന്ന് പറഞ്ഞു ഞാന് ബൈക്ക് സ്റ്റാര്ട്ട് ചെയ്തു. അവര് രണ്ടുപേരും വിടാന് മനസില്ല..''വാ ഇതുവരെ വന്നതല്ലേ?'' ഞാന് ഇറങ്ങി ചെന്നു. അവരുടെ സംസാരം അച്ചനും മോളും തമ്മിലുള്ളതായിരുന്നില്ല, ഒരേ ക്ലാസ്സില് പഠിക്കുന്ന രണ്ടുപേര് സംസാരിക്കുന്നത് പോലെ. എന്നെ പരിചയപ്പെട്ടു..അവളെപ്പോലെ തന്നെ മേനോന് അങ്കിളും നല്ല ഫ്രണ്ട്ലി ആയിരുന്നു.''മനു ഇനി ഇവളേം കൂട്ടി പോവൂ എന്നും''എന്നായി അങ്കിള്. മനസ്സില്ലാ മനസ്സോടെ ഞാന് സമ്മതിച്ചു..വീട്ടില് അമ്മ അറിഞ്ഞാല് തലവെട്ടുമോ എന്നായിരുന്നു എന്റെ ചിന്ത.
യാത്ര പറഞ്ഞിറങ്ങുമ്പോള് അവള് മൊബൈല് നമ്പര് വാങ്ങി.പൂമുഖത്തെ ഒരു സ്ത്രീയുടെ ഫോടോയില് മാലയിട്ട് വിളക്ക് കൊളുത്തിയിട്ടുണ്ട്.അവള്ക്ക് അമ്മയില്ല എന്ന് മനസ്സിലായി. ബൈക്കില് കയറിയപോള് മൊബൈല് ഫോണില് ഒരു മേസേജ്. ''ഡാ പൊട്ടാ നിന്റെ ബൈക്കില് ഏതാ ഒരു ചരക്ക്?'' അഭിയുടെ ആയിരുന്നു മേസേജ് . എനിക്കാ ചോദ്യം ഇഷ്ടപ്പെട്ടു.വീട്ടില് എത്തി,''എന്താ നിന്റെ മുഖം ഇഞ്ചി കടിച്ച പോലെ?''ഞാന് അമ്മയോട്‌ കാര്യങ്ങള് പറഞ്ഞു..ഒരു വലിയ വെടിക്കെട്ട് കാത്ത് കാത് പൊത്തുന്ന കുട്ടിയെപോലെ നിന്ന് ഞാന് തിരിഞ്ഞു നോക്കി, അത്ഭുതം പൊട്ടിത്തെറിക്കു പകരം പൊട്ടിച്ചിരി,കൂട്ടിനു രമേച്ചിയും. മൊത്തത്തില് എനിക്ക് ആ സൌഹൃദത്തില് തെറ്റൊന്നും കണ്ടെത്താന് കഴിഞ്ഞില്ല.അന്ന് രാത്രി കിടക്കാന് നേരം മൊബൈലില് ഒരു മേസേജ് , ''രാവിലെ മറക്കല്ലേ,ഗുഡ്നൈറ്റ് മനു'' മേസേജ്നു മറുപടി കൊടുത്ത് സുഖമായി കിടന്നുറങ്ങി..
ഞങ്ങള് നല്ല അടുത്ത സുഹൃത്തുക്കള് ആയി. അവളുടെ അച്ഛനോടും നല്ല കൂട്ടായി.അവര് എന്ത് കാര്യത്തിനും എന്നെ വിളിച്ചു..അച്ചനും മോളും ഞാനും ഞങ്ങള് അടിച്ചു പൊളിച്ചു ആ ഓണക്കാലം .ഞങ്ങള് കാറെടുത്ത് സിറ്റിയില് കറങ്ങാന് പോയി, സായന്ത്നങ്ങളില് ബീച്ചില് കളിക്കാന് അങ്ങനെ സൌഹൃദത്തിന്റെ ഒരു പുതിയ ലോകത്തായിരുന്നു ഞങ്ങള് ജീവിച്ചത്. ആദ്യമായി ഞാന് ജുബ്ബ ഇടുന്നത് ആ ഓണക്കാലത്താണ്, മേനോന് അങ്കിള് വാങ്ങിത്തന്ന കസവിന്റെ മുണ്ടും ജുബ്ബയും ഉടുത്ത് ഞാന് അവരുടെ വീട്ടില് സദ്യ ഉണ്ണാന് പോയി. പട്ടുപാവാടയും ബ്ലൌസും കയ്യില് കുപ്പി വളകളുമൊക്കെ അണിഞ്ഞ് ശ്രീക്കുട്ടി മുറ്റത്ത് തന്നെ നില്പ്പുന്ടായിരുന്നു. കിലുങ്ങുന്ന കൈകളുമായി എനിക്ക് പായസം വിളമ്പിയപ്പോള് ജീന്സും ഷോര്ട്സും ഇട്ട് നടന്ന ശ്രേയ എന്ന മോഡേണ്ഗേള് ശ്രീക്കുട്ടി എന്ന വള്ളുവനാടന് പെണ്കുട്ടി ആയി മാറിയ കാഴ്ച എന്റെ നാവിന്‌ പായസം പോലെ കണ്ണിനും മധുരമേകി. അങ്ങനെ ആ വെക്കേഷന് അവസാനിക്കാറായി. ഒരുദിവസം ഞെട്ടലോടെയാണ് ഞാന് ഉണര്ന്നത്..വിളിച്ചുണര്ത്തി അമ്മയാണ് പറഞ്ഞത്. ''പാലെങ്ങിലെ ആ കുട്ടീടെ അച്ഛന് മരിച്ചുത്രേ, നീ ഒന്ന് ചെല്ലടാ''..ഞാന് ആകെ മരവിപ്പിലായിരുന്നു,ഇന്നലെ വൈകീട്ട് കൂടി ഞാന് അവിടെ പോയി അങ്കിളിന്റെ കൂടെ കുറെ നേരം ബാട്മിന്ടന് കളിച്ചതാണ്. എന്ത് പറ്റി അറിയില്ല, ഞാന് വേഗം പാലെങ്ങിലെക്ക് ഓടി.അവിടെ ഒരുപാട് ആളുകള് കൂടിയിട്ടുണ്ട്. മുറ്റത്തും റോട്ടിലും അമ്പലപ്പറമ്പിലുമൊക്കെ കാറുകളും മറ്റു വാഹനങ്ങളും. ഉമ്മറത്ത് അങ്കിളിനെ കിടത്തീട്ടുണ്ട്.ആരോ പറഞ്ഞു''ഹാര്ട്ട് അറ്റാക്ക് ആയിരുന്നത്രെ''.ശ്രീകുട്ടിയെ അവിടെയെങ്ങും കാണുന്നില്ല.ഞാന് കുറെ നേരം ഉമ്മറത്ത് അങ്കിളിനെ നോക്കി നിന്നു, പെട്ടെന്നവള് മുന്നില് വന്നു നിന്നു..നിറഞ്ഞു കരയാന് മുറ്റി നില്കുന്ന കണ്ണുകള്.''മനു എപ്പോ വന്നു? പപ്പ എന്നെ ഒറ്റക്ക്യാക്കി പോയി'' അവിടെയാണ് ഞാന് ശ്രീക്കുട്ടിയെ ശരിക്കും കണ്ടത്.എന്നും കളിച്ചും ചിരിച്ചും നടന്ന ശ്രീകുട്ടിയുടെ മറ്റൊരു മുഖം അന്നാദ്യമായി കണ്ടു, പിന്നീടൊരിക്കലും കുപ്പിവളക്കിലുക്കം പോലെ ചിരിക്കുന്ന പൂമ്പാറ്റയെപ്പൊല് പറന്ന് നടക്കുന്ന ആ പഴയ ശ്രീക്കുട്ടിയെ ഞാന് കണ്ടിട്ടില്ല, എന്നത്തേയും പോലെ ഓണം ഒടുക്കം ചതയം നാളില് ചതിച്ച് തന്നെ പോയി. ശേഷക്ക്രിയകള് ഒക്കെ കഴിഞ്ഞു തറവാട്ടില് ബന്ധുക്കള് ഉണ്ടായിരുന്നതിനാല് അവളെ ഒന്ന് ആശ്വസിപ്പിക്കാന് പോവാന്പോലും എനിക്ക് തോന്നിയില്ല.സത്യം പറഞ്ഞാല് അവളെ ആശ്വസിപ്പിക്കാനുള്ള കരുത്ത് എനിക്കില്ലായിരുന്നു.എങ്കിലും ഞാന് വിളിച്ചു അവളെ പലതവണ..അവളുടെ വിഷാദസ്വരത്തിന് മാറ്റം വന്നിരുന്നില്ല.
ഒരാഴ്ച കഴിഞ്ഞപ്പോള് അവള് എന്നെ വിളിച്ചു പറഞ്ഞു ''മനു ഞാന് ബാംഗ്‌ളൂര്‍ പോവാണ്.അങ്കിളും ആന്റിയും നിര്ബന്ധിക്കുന്നു,പിന്നെ ഇവിടെ ആരുമില്ലല്ലോ..ഒരുപാട് ഫ്രണ്ട്സിന്റെ ഇടയില് നിന്നു പപ്പയുടെ കൂടെ ഇവിടെ വരുമ്പോള് ആരും കൂട്ടിനുണ്ടാവില്ലല്ലോ എന്ന വിഷമമായിരുന്നു..പക്ഷെ നീ ഒരാള് ആ ഒരുപാട് ഫ്രണ്ട്സിനു പകരമായിരുന്നു, നിന്നേം കൂടി മിസ്സ് ചെയ്യാന് പോവാണ് ഞാന്'' ഒരുപാട് വിഷമങ്ങള് പറഞ്ഞു അവള് പോയി. ശൂന്യത നിറഞ്ഞ നാളുകള്. പുറത്തൊന്നും പോവാന് ഒരു മൂടും ഇല്ല. ഒറ്റക്കിരുന്നു ചാനല് മാറ്റി കളിച്ചു. പെട്ടെന്ന് മൊബൈല് അടിച്ചു..''ഹലോ മനു സുഖാണോ നിനക്ക്? കാര്ഡ് എടുക്കാത്തൊണ്ടാ ഞാന് വിളിക്കാഞ്ഞത്..കുഴപ്പമില്ല ഞാന് ഇവിടെ കമ്പ്യൂട്ടര് ക്ലാസ്സിനു ചേര്ന്നു, നിനക്ക് സുഖമല്ലേ?അടിച്ചു പൊളിയൊക്കെ നടക്കുന്നില്ലേ? റിസള്ട്ട് വന്നാല് നോക്കി പറയണേ''.അതിനു ശേഷം അവള് ഇടക്കൊക്കെ വിളിച്ചു.എന്നും മേസേജ് അയച്ചു..വിഷമങ്ങളും സന്തോഷങ്ങളും എന്നോട് പങ്ക് വച്ചു. ഒരു കസിന് കൂട്ടായി ഉണ്ടെന്നു പറഞ്ഞിരുന്നു അവള്. പക്ഷെ ആ കൂട്ട് ശല്യം ആയി തുടങ്ങി അവള്ക്ക്,അവന്റെ കയ്യിലിരുപ്പ് ശരിയല്ല വിഷമമാണ് എന്നൊക്കെ പറഞ്ഞു ഒരിക്കല്, അവളെ നല്ലോണം ഒന്ന് ചൂടാക്കി ഞാന് ''നിനക്ക് നാണമില്ലേ ഒരുത്തന് ഇങ്ങനെ ശല്യം ചെയുന്നു എന്നും പറഞ്ഞോണ്ട് ഇരിക്കാന് അവനിട്ട് നല്ല ഒരു ഡയലോഗ് കൊടുക്ക്''..അത് അവള്ക്ക് ശരിക്കും കൊണ്ടു.''പിറ്റേ ദിവസം വിളിച്ച് ഒരു താങ്ക്സും കിട്ടി, അങ്ങനെ ആ സൌഹൃദം മുന്നോട്ട് പോയി.അതിനിടെ ഒരു ദിവസം അവള് എന്നോട് ബാംഗ്ലൂരില് ചെല്ലാന് പറഞ്ഞു..ഒരു സര്പ്രൈസ് ഉണ്ടെന്നു പറഞ്ഞാണ് വിളിച്ചത്.ഞാന് പോയി ഒരു കോഫിഷോപ്പില് അവള് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. നീണ്ട ഖദര് ഖുര്തയും പാന്റ്സും ആണ് അവള് ധരിച്ചിരുന്നത്.. ഡ്രസ്സില് മാത്രമല്ല ആ മാറ്റം അവളുടെ മുഖത്തും ഉണ്ട്. അവള് ഫോണെടുത്ത് ഹിന്ദിയില് ആരോടോ വരാന് പറഞ്ഞു..എന്നിട്ട് എന്റെ നേരെ തിരിഞ്ഞു ''ഡാ നീ ആകെ മാറിയല്ലോ?ഉം തടിച്ചു നീ''.``പക്ഷെ ശ്രീ നിനക്കിതെന്ത് പറ്റി?നീ വല്ലാണ്ടെ മാറി,പഴയ ആളെ അല്ല നീ ഇപ്പോള്, നീ എന്തൊക്കെയോ എന്നോട് മറച്ചു വച്ചിരുന്നു അല്ലെ?''എന്റെ വാക്കുകള് അവളുടെ കണ്ണുകള് നിറച്ചു. ഞാന് ഒന്നും മിണ്ടിയില്ല അവളും.
പെട്ടെന്ന് ഒരാള് ഞങ്ങളുടെ മൌനം ഭേദിച്ച് കൊണ്ട് കടന്നു വന്നു.''ഹലോ ശ്രേയ'', എന്റെ നേരെ തിരിഞ്ഞു ''മനു റൈറ്റ്?''..നീണ്ടു മെലിഞ്ഞ് വെള്ളാരം കണ്ണുകള് ഉള്ള അവന് ജുബ്ബയും ജീന്സും ധരിച്ചിരുന്നു. ശ്രീക്കുട്ടി എനിക്കവനെ പരിചയപ്പെടുത്തി. അവന് വേഗം പോയി.
അവള് പറഞ്ഞു തുടങ്ങി ആ പ്രണയത്തിന്റെ തുടക്കം. അവന്റെ പേര് സിയാദ്ബാദ്ഷാ..ഏതോ പേരുകേട്ട ഗസല് ഗായകന്റെ മകനാനത്രേ..അവനും നല്ല ഗായകന് ആണ്.
അവനെയും അവന്റെ പാട്ടിനെയും ശ്രീകുട്ടി ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലായി. രജിസ്റ്റര് മാരേജ് ചെയ്ത് ഒരുമിച്ച് താമസിക്കാനാണ് അവരുടെ പ്ലാന്. ശ്രീക്കുട്ടിക്ക് അങ്കിളിന്റെയും ആന്റിയുടെയും കൂടെ മടുത്തു എന്നാണു അവളുടെ വാക്കുകളില് നിന്ന് എനിക്ക് മനസ്സിലായത്. മാരെജിനു സാക്ഷിയൊപ്പിട്ട് ഒരു ഓള് ദി ബെസ്റ്റും പറഞ്ഞു ഞാന് നാട്ടിലേക്ക് മടങ്ങി.പിന്നെയും അവള് വിളിച്ചു കുറെ തവണ.പക്ഷെ ആ വിളികളുടെയും സംസാരത്തിന്റെയും അകലം കൂടിക്കൊണ്ടിരുന്നു.ഞാന് അറിഞ്ഞു കൊണ്ട് തന്നെ ഒഴിഞ്ഞു മാറുകയായിരുന്നു അവരുടെ ഫാമിലി ലൈഫില് നിന്നും.
എട്ട് മാസങള്ക്ക് ശേഷം അവള് എന്നെ വീണ്ടും വിളിച്ചു എന്റെ പിറന്നാള് വിഷ് ചെയ്യാന്,അവളുടെ ശബ്ദത്തിനു അന്ന് ആ സ്വരമായിരുന്നു അങ്കിള് മരിച്ച അന്ന് ഉണ്ടായ അതെ വിഷാദ സ്വരം. അവളുടെ നിറഞ്ഞ കണ്ണുകള്കൂടിയ മുഖം എന്റെ മനസ്സില് തെളിഞ്ഞു അപ്പോള്..''സിയാദ് എന്ത് പറയുന്നു?''
അവള് പറഞ്ഞു ''ഞങ്ങള് പിരിഞ്ഞു, ആറ് മാസമായി.ഞാന് ഇപ്പോള് ഡല്ഹിയില് ആണ് ഒരു കമ്പ്യൂട്ടര് സെന്റെറില് ജോലി ചെയുന്നു.''ഞാന് അവളോട് നാട്ടിലേക്ക് വരാന് പറഞ്ഞു.അവള് വരാം എന്ന് സമ്മതിക്കുകയും ചെയ്തു.പിന്നീടവള് എന്നെ വിളിച്ചില്ല. പഴയ നമ്പര് ഉപേക്ഷിച്ചിരിക്കുന്നു എന്ന് വിളിച്ച് നോക്കിയപ്പോള് മനസ്സിലായി.
അലാറം അടിച്ചത് കേട്ടാണ് എണീറ്റത്, അപ്പോള് മെസെജ്? മൊബൈല് എടുത്ത് നോക്കി. മൂന്ന് മെസെജുകള് ഉണ്ട്. അത് രണ്ട് എണ്ണം ഓഫീസില് ഉള്ള ഫ്രണ്ട്സ് ആണ് ഒന്ന് നവീന്, എല്ലാവരും ഓണം വിഷ് ചെയ്തതാണ്.പക്ഷെ അപ്പോള് ഞാന് കണ്ടതൊരു സ്വപ്നമായിരുന്നോ?
ശ്രീകുട്ടിയുടെ നമ്പരില് വിളിച്ചു നോക്കി. ആ നമ്പര് ഇപ്പോഴും ഓഫ് ആണ്.അവസാനം അവള് വിളിച്ചത് ഒരു ബൂത്തില് നിന്നായിരുന്നു.
ശ്രീകുട്ടി നീ എവിടെ? എവിടെയെങ്കിലും ഒറ്റക്കിരുന്നു കരയുകയാണോ?എന്നെങ്കിലും നീ തിരിച്ച് നിന്റെ പാലെങ്കില് തറവാട്ടില് വരില്ലേ?ആ തുളസിത്തറയില് ദീപം തെളിയിക്കാന് എന്നെങ്കിലും വരുമെന്ന് ഞാന് വെറുതെയെങ്കിലും പ്രതീക്ഷിക്കുന്നു ഇപ്പോഴും.

വിടതരൂ

പ്രേമം ചരമമടഞ്ഞ ഒരു
നട്ട പാതിരാവിലാണ്‌,
നീയെന്റെ ഉള്ളില്‍ മാറ്റത്തിന്റെ
കനല് ചൂള കൂട്ടിയത്‌..

ഘനീഭവിച്ച മനസ്സിലെ,
തണുത്ത ചിന്തകളില്‍..
വിപ്ലവത്ത്ിന്റെ ചുവന്ന നൂലുകള്‍
എന്നോ..ഇഴയകന്നു കഴിഞ്ഞിരിക്കുന്നു..

നിന്റെ പുസ്തകത്ത്ിലെ
ഉണങ്ങിയ പനിനീര് പുഷ്പം..
എന്റെ നെഞ്ചിലെ നഖക്ഷതങ്ങള്‍,
എല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു..

പ്രണയമൂര്‍ച്ചകളിലെ പകലുരാവുകള്‍ക്കപ്പുറം
നാം പൂത്തൂലഞ്ഞ പുഷ്പവാടികളില്‍..
ചെമ്പകo സുഗന്ധം പരത്തി..
ഗുള്‍മോഹര്‍ ചുവന്ന വിപ്ലവപ്പൂക്കളാല്‍ മെത്തയൊരുക്കി ..
നിലാവിന്റെ പുതപ്പില്‍ ചുരുണ്ട്‌ നാം ഉറങ്ങി..

നിന്‍ചൊടികളില്‍, ഉരോചങ്ങളില്‍..
സുമധ്യയില്‍ എരിഞ്ഞ തീജ്വാലകളില്‍
ഞാനെന്‍ യൌവനം തളിച്ചണച്ചപ്പോള്‍
നിനക്ക് ഞാന്‍ പ്രാണനായിരുന്നു..

മെഴുക്‌മേഘങ്ങള്‍ കുടചൂടുമ്പോള്‍,
എന്നിലെ നിഴല്‍പാടുകള്‍ മാഞ്ഞുപോകുന്നു..
വിചാരങ്ങള്‍ വീണ്ടും
എന്റെ തീരങ്ങളില്‍ വന്നടിയുമ്പോള്‍,
കനവിന്റെ ഇരിപ്പിടം ഇനിയെന്തിനു..