Friday, August 5, 2011

ലൈല

ജബല്‍ ഗാഫിയുടെ താഴ്വാരമാണ്‌ ഹല്ബ പട്ടണം,പുലരിയില്‍ എന്നും ജനാലചില്ലിലൂടെ മഞ്ഞുകണങ്ങള്‍ക്കിടയില്‍ ദൂരെ ഒഴുകുന്ന ഹിസ്ബാനി നദി കാണാം,നദിക്കിപ്പുറം പട്ടികകൊണ്ട് വേലി കെട്ടിയ സ്ട്രോബെറി തോട്ടം. ഉണര്‍ന്നു തെളിച്ചം വരാത്ത കണ്ണിലൂടെ കാണുമ്പോള്‍ ഒരു എണ്ണച്ചായ ചിത്രംപോലെയാണ്‌ ഈ പ്രഭാത ദൃശ്യം. പ്രാതല് താഴെയുള്ള ഉമ്മുലൈലയുടെ ചായക്കടയില്‍ നിന്നാണ്. ചൂടുള്ള ഖുബ്സും ലെബ്നയും പിന്നെ ഒരു പാല്‍ചായയും, ഇതാണു പതിവ്‌. അവരുടേയാണ് മരത്തിന്റെ മേല്‍ക്കൂരയും ചുമരുമുള്ള ആ കെട്ടിടം.
എന്നും എഴുന്നേറ്റ് കഴിഞ്ഞാല്‍ പിന്നെ ബ്രഷും ചായക്കൂട്ടും എടുത്ത്‌ കാന്‍വസിന്റെ അടുത്തേക്ക്‌ നടക്കും. പ്രഭാത ദൃശ്യം ഒരുപാട് വരച്ചു. ഇനിയും അത്‌ തന്നെ വരച്ചു സമയം കളയാന്‍ ഇല്ല. ബ്രശ് ചായതതില്‍ മുക്കിയെടുത്തു. ഇന്നെങ്കിലും ഒരു വ്യത്യസ്ത ചിത്രം വരക്കാന്‍ കഴിയും എന്നു ഉറപ്പിച്ചാണ്‌ ഇതിന്‌ പുറപ്പെട്ടത്‌. ഉദയസൂര്യനിലൂടെ പറക്കുന്ന പറവകള്‍ആണ് ഇന്നലെ വരച്ചിരുന്നത്‌. ഇന്നു നീല കൂട്ടാണ് എടുത്തിട്ടുള്ളത്. എന്തായാലും ഒഴുകുന്ന വെള്ളമാവാം തുടക്കം. ഉം അത്‌ നന്നായി വരക്കാന്‍ കഴിഞ്ഞു. ഇനിയെന്ത് വരക്കും അതില്‍? ഒന്നും കിട്ടുന്നില്ല. ഒരു ചുരുട്ട് എടുത്ത്‌ ചുണ്ടില്‍ വച്ചു ജനലയുടെ അടുത്തേക്ക്‌ നടന്നു. ദൂരെ ഹിസ്ബാനിയുടെ ഓളങ്ങളിലൂടെ

ഒഴുകുന്ന അരയന്നങ്ങള്‍.

അതു പകര്‍ത്തി പാതി തൃപ്തിയോടെ അന്നത്തെ ദിവസം കടന്നു പോയി.

പൊള്ളുംപനിയോടെയാണ് പിറ്റേ ദിവസം ഉണര്‍ന്നത്‌. എഴുന്നേല്‍ക്കാന്‍ വയ്യ, കിടന്നു കുറേ നേരം അങ്ങിനെ. പ്രാതല്‍ കഴിക്കാന്‍ കാണാതെ ഉമ്മുലൈല ‘’യാ ഇബ്‌നീ (മോനേ)’’ എന്നും വിളിച്ചുകൊണ്ട് കയറി വന്നു. പനിയാണെന്നറിഞ്ഞപ്പോള്‍ ഭക്ഷണം ഇങ്ങോട്ട്‌ കൊടുത്തയാക്കാം എന്നും കഴിച്ചിട്ട്‌ മരുന്നു കഴിക്കണം എന്നും ഉപദേശിച്ച്‌ അവര്‍ പോയി. എഴുന്നേറ്റു, മുഖം കഴുകി. മിസ്വാക്ക് എടുത്ത്‌ പല്ല്തേച്ചു വിറച്ച് കൊണ്ട് വീണ്ടും കിടക്കയിലേക്ക് നടന്നു.

വാതിലില്‍ ആരോ മുട്ടന്നു. ഉമ്മുലൈല ആണെങ്കില്‍ വിളിക്കേണ്ടതാണു. വിറയലോടെ നടന്നു വാതില്‍ തുറന്നു. സ്വര്‍ണമുടിയുള്ള നീലകണ്ണുകളുള്ള ഒരു അപ്‌സരസ്സ്‌. ‘’മിന്???(ആരാ?)’’.''ലൈല'' കയിലുള്ള ഭക്ഷണം എന്നിലേക്ക് നീട്ടി അവള്‍ മറുപടി പറഞ്ഞു. അവളുടെ സൌന്ദര്യത്തില്‍ മുഴുകിപ്പോയി ഒരു നിമിഷം. ..
''ലൈല'' കയിലുള്ള ഭക്ഷണം എന്നിലേക്ക്
നീട്ടി അവള്‍ മറുപടി പറഞ്ഞു. അത്‌ വാങ്ങിച്ച്‌ തിരികെ
നടന്നു മേശയില്‍ വച്ചു. തിരിഞ്ഞപോള്‍
അവള്‍ മുറിയില്‍ കയറിയിരുന്നു. അങ്ങ്ഇങ്ായി
കിടക്കുന്ന ചിത്രങ്ങള്‍ അത്‌ഭുതത്തോടെ
അവള്‍ ആ വിടര്‍ന്ന കണ്ണുകള്‍
കൊണ്ട് നോക്കി. ''ഇന്‍ത
ഫന്നാന്‍'' എന്നും പറഞ്ഞ്‌എന്റെ
പാര്‍പിടം ആകെ
മുത്ത്‌വിതറി ചിരിച്ചുകൊണ്ടവള്‍ ഇറങ്ങിപോയി..
മുറിയാകെ പഴുത്ത സ്ട്രോബാറിയുടെ മണമായിരുന്നു
അന്ന്.

ലൈല'' ഉമ്മുലൈലയുടെ മകള്‍..ഒന്നര മാസത്തെ
താമസത്തിനിടക്ക് അവളെ ഇന്നാധ്യമായാണ്‌ കാണുന്നത്‌.

ഒരു ദിവസം ചായക്കടയില്‍ ഇരിക്കുമ്പോള്‍
ആരോ ഉമ്മുലൈലായോട് ചോദിക്കുന്നത്‌
കേട്ടിട്ടുണ്ട്‌.. '' വോഇന്‍ ഹാത ഹലൂ
മല്‍ഇന്‍ത??''
(നിന്റെ സുന്ദരി മോള്‍ എവിടെ?)..പക്ഷേ ഇത്രയും സുന്ദരി ആവുമെന്ന്
കരുതിയതല്ല.. കണ്ടത്‌ സ്വപ്നമാണോ? ചുവരിലെ കണ്ണാടിയില്‍ ഒന്നുകൂടി
കണ്ണ് തിരുമ്മി നോക്കി. കമ്പിളിയും
തൊപ്പിയുമെല്ലാം അഴിച്ച്‌ എറിഞ്ഞ്‌ ബ്രശ്
എടുത്തു.. അവളുടെ കണ്ണുകള്‍ മാത്രമേ
ഇന്നു വരക്കാന്‍
മാത്രം മനസ്സില്‍ നില്‍ക്കുന്നുള്ളൂ.
എങ്കിലും അതില്‍ തുടങ്ങി വച്ചു..
പിറ്റേ ദിവസവും എഴുന്നേള്‍ക്കാതെ തന്നെ
കിടന്നു,, രാവിലെ അവള്‍ വന്നു
പ്രാതലുമായി,മുറിയാകെ ഒന്നു വീക്ഷിച്ചു,മൂലയില്‍ തുണിയിട്ട്‌ മൂടിയ
ആ ചിത്രം അവളുടെ
കണ്ണുകളില്‍ പെട്ടു..അവളുടെ കണ്ണുകള്‍..അവള്‍ ചോദിച്ചു ‘’മല്‍
മീന്‍ ഹാദ ഐനൈന്‍’’(ആരുടേയാണ് ഈ കണ്ണുകള്‍...)..എന്റെ കാമുഖിയുടെ കണ്ണുകള്‍
എന്നു പറയാന്‍ മാത്രമേ അപ്പോള്‍
തോന്നിയറ്ൊള്ളൂ..നിന്റെ കാമുഖി ഭാഗ്യവതി
തന്നെ എന്നും പറഞ്ഞു പൊട്ടിച്ചിരിച്ച്
അവള്‍ ഇറങ്ങിപ്പോയി..അന്ന് മുതല്‍ അവളോടുള്ള
ആരാധന പ്രണയമായി പരിണമിച്ചു..ഓരോ
ദിവസവും എന്റെ കാമുഖിയുടെ പൂര്‍ണ്ണ രൂപം
കാണാന്‍ വെമ്പല്‍ കൊണ്ടവള്‍ പടി
കയറി വന്നു..ഞാന്‍
ഓരോ ദിവസവും എന്റെ
കാമുഖിയുടെ കൂടുതല്‍ ഭാവങ്ങളും സൌന്ദര്യവും
ഒപ്പിയെടുത്തു.

ചിത്രത്തിന്റെ
പൂര്‍ണ്ണതയിലെത്തും തോറും
ഉള്ളില്‍ തീ കത്താന്‌
തുടങ്ങി..ലൈല എങ്ങിനെ
പ്രതികരിക്കും...മകനെപ്പൊലെ സ്നേഹിച്ച ഉമ്മുലൈല,
മാത്രമോ എവിടെ നിന്നോ വന്ന
ഒരു നാടോടി ചിത്രകാരനോട്
ഈ നാട്ടുകാര്‍ സഹതാപം
പോയിട്ട്‌ പരിചയം പോലും കാണിക്കുമോ
എന്നൊക്കെയുള്ള ചിന്തകള്‍ മനസ്സില്‍ മിന്നി
മറയുന്നു...രാത്രി ഏറെ വൈകിയിരിക്കുന്നു.
ചില്ല്ജാലകത്തിലൂടെ നറൂം നിലാവ് മുറിയിലാകെ
വീണുകിടക്കുന്നു.. കൈനീട്ടി ജനാല ചില്ലുകള്‍
തുറന്നിട്ടു..ദൂരെ ഹിസ്ബാനിക്കൂമുകളില്‍ ഉദിച്ചു
നില്‍ക്കുന്ന അമ്പിളി..അതില്‍ അവളുടെ മുഖം..ആ പച്ചക്കല്ലുപോലെ
തിളങ്ങുന്ന കണ്ണുകള്‍..തുടുത്ത കവിളുകള്‍,സ്ട്രൊബരി പഴംപോലെ ചുവന്ന
ചുണ്ടുകള്‍..എല്ലാ ഭയാവും പോയ് മറഞ്ഞു..മനസ്സിലിപ്പോള്‍ എന്റെ ലൈല മാത്രം..അവളോടൊപ്പം ഒരു കുഞ്ഞു തോണിയില്‍ ഹിസ്ബാനിയുടെ ഓളങ്ങളിലൂടെ ഈ നീല
നിലാവത്ത് ഒഴുകി കൊണ്ടിരിക്കുകയാണ്‌ ഞാന്‍..ചുണ്ടുകള്‍ അറിയാതെ ഉരുവിട്ടു..യാ ലൈലാ
യാ ലൈലാ..

‘’യാ ലൈലാ..ഇന്‍തി
നൌം ( ലൈല നീ
ഉറങ്ങിയോ?) യാ ഇബ്നീ...യാ ഇബ്നീ..താഹല്‍ അല്ലാി ഖല്ലീക്’’..ആ വിളി
എന്നെ തന്നെയാണ്..എന്തോ പന്തികേടുണ്ട്..അല്ലങ്കില്‍ ഈ നേരത്ത്
ഉമ്മുലൈല വിളിക്കില്ല..

ചാടിയെണീറ്റ്‌ താഴെയെത്തി..ആ കഴുവേരി എന്റെ
മോള്‍ കിടന്നുറങ്ങുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു..കുറച്ച്‌ ദിവസമായി ഇതു
തുടങ്ങിയിട്ട്‌..ഈ ചെന്നായ്ക്കളുടെ
അടുത്ത്‌ നിന്നെന്റെ മോളേ കാത്ത്‌ സൂക്ഷിക്കണേ അല്ലാഹ്..ഞാന്‍ മുകളില്‍ ഉണ്ട്‌ എന്തുണ്ടെങ്കിലും
വിളിച്ചോളൂ എന്നും പറഞ്ഞ്‌ തിരികെ പോന്നു..അന്ന് എത്ര കിടന്നിട്ടും ഉറക്കം വന്നില്ല..ഒടുക്കം
എഴുന്നേറ്റ് ചായക്കൂട്ട് കയ്യിലെടുത്തു..ആ വെണ്ണക്കല്‍ ശില്‍പം കാന്‍വാസിലാക്കി..ഒരുപാട്
നേരം ആസ്വദിച്ചിരുന്ന് എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി.. തലേദിവസം തിരികെ വന്നപ്പോള്‍ വാതില്‍ കൊളുത്തിട്ടിരുന്നില്ല..ചാരി
കിടന്ന വാതിലിലൂടെ ലൈല കയറിവന്നു...അവളുടെ മനം മയക്കുന്ന മണം എന്റെ ഉറക്കം ഉണര്‍ത്തിഎങ്കിലും ഉറക്കം നടിച്ച് കിടന്നു...അവള്‍
നേരെ ചെന്ന് മൂടിയിട്ട തുണി വലിച്ചെടുത്തു..രണ്ടു നിമിഷം ആ ചിത്രത്തില്‍ നോക്കി നിന്ന
അവള്‍ വിതുമ്പിക്കൊണ്ട് മുറിയില്‍ നിന്നും ഇറങ്ങിയോടി..കിടക്കയില്‍
നിന്നും ചാടിയെണീറ്റു..ആകെ ഒരു മരവിപ്പ്‌..കയ്യില്‍ കിട്ടിയ വസ്ത്രങ്ങളും ബ്രഷും എല്ലാം വാരി സഞ്ചിയിലാക്കി.ഒരു നിമിഷം പോലും
അവിടെ നിക്കാന്‍ തോന്നിയില്ല..ഉമ്മു
ലൈലയെ ലൈലയെ ഒന്നും ഇനി
കാണാന്‍ ധൈര്യമില്ല..താഴെ ഇറങ്ങിയാല്‍ എല്ലാവരും
കാണും..മുറിയില്‍ ഇരുന്നു വൈകുന്നത്‌
വരെ.. നേരം ഇരുട്ടിയപ്പോള്‍ ഗോവണി
ഇറങ്ങി നടന്നു...മനസ്സിലെ അമ്പിളിയുടെ
ചിത്രത്തില്‍ ചായക്കൂട്ട്തൂത്തൊഴിച്ചുള്ള യാത്ര.. പെട്ടെന്നാരൊ പുറകില്‍ നിന്ന് വിളിച്ചു..തിരിഞ്ഞ് നോക്കിയപ്പോള്‍ ഉമ്മുലൈല
പറഞ്ഞ ചെന്നായ്ക്കള്‍.. നീയാണോടാ അവളുടെ പുതിയ
രക്ഷകന്‍ എന്നും പറഞ്ഞ്‌ ആര്ത്തി
തീരുവോളം തല്ലി..കൊതിച്ച കൂഞ്ഞാടിനെ
കിട്ടാത്ത ചെന്നായ്ക്കളുടെ ശൌര്യം അവര്‍ എന്നില്
തീര്‍ത്തു..നിലവിളി
കേട്ട് വന്ന ആരൊക്കെയോ തിരിച്ച്
മുറിയില്‍ എത്തിച്ചു..പിറ്റേ ദിവസം
കയ്യില്‍ നനവ് തട്ടിയപ്പോള്‍ ഉണര്‍ന്നു പോയി...ഇതു
കിനാവാണോ അല്ലാഹ്..ഏയ്‌ അല്ല
കാരണം മേലാകെ നല്ല വേദനയുണ്ട്...
അവള്‍ എന്റെ കൈകളില്‍ അമര്‍ത്തി ചുംബിച്ച് കൊണ്ട്
പറഞ്ഞു

‘’മാലീഷ് ഹബീബി..മാലീഷ്..
ഗള്‍താന്‍ മല്‍
അന’’(മാപ്പ് തരൂ പ്രിയനെ..എന്റെ തെറ്റ്
പൊറുക്ക്‌)....നീ പോയാല്‍ എനിക്ക് പിന്നെ
ആരാണ്‌ ഉള്ളത്..ആ കണ്ണുകള്‍
എന്റെയാണെന്ന് എനിക്കെന്നോ അറിയാമായിരുന്നു..എന്റെ മുഖം അത്‌പോലെ നീ പകര്‍ത്തിയപ്പോള്‍ അതിലും ഭംഗിയായി ആ
ഹൃദയത്തില്‍ നീ എന്നെ
കൊത്തി വച്ചിട്ടുണ്ടാവുമല്ലോ എന്നോര്‍ത്ത് സന്തോഷം
സഹിക്കാനാവാതെ കരഞ്ഞു പോയതാണു ഇന്നു
രാവിലെ ഞാന്‍...എന്നെ ഇങ്ങനെ
ആരും സ്നേഹിചിട്ടില്ല..ഹബീബി
നിന്റെ പേരെന്താണെന്ന് എനിക്കറിയില്ല..നിന്റെ നാടും വീടും
ഒന്നും.. പക്ഷേ എനിക്കൊന്നും അറിയുകയും
വേണ്ട..എന്നെ കൂടെ കൊണ്ട്‌
പോവൂ നീ..എവിടേക്കാണെങ്കിലും
ഞാനും ഉണ്ട്‌..ഞാന്‍ ഇതുവരെ
ഈ ഹിസ്ബാനിക്കക്കരെ കണ്ടിട്ടില്ല..ഈ താഴ്വാരം
വിട്ട് പോവാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടും
ഇല്ല..എനിക്കിനി നീ മാത്രം
മതി..ലോകത്തെവിടെയായാലും എനിക്ക്
കാണാം ഈ ഹിസ്ബാണിയും
ജബല്‍ഗാഫിയുമെല്ലാം..എന്റെ
നാഥന്റെ ചിത്രങ്ങളിലൂടെ.. പെട്ടെന്നു
ഉമ്മുലൈല കയറിവന്നു..മായ് ഖൂഫ്‌ യാ ഇബ്നീ..അന ഹിബ്ബാക് ഇന്ത..( പേടിക്കേണ്ട മോനേ... എനിക്ക് നിന്നെ ഇഷ്ടമാണ്‌) എന്റെ മോള്‍ക്ക്‌ നിന്നെപോലെ ഒരാളെ കിട്ടില്ല..നീ ഈ ചെന്നായ്ക്കലുടെ ഇടയില്‍ നിന്നും
എവിടേക്കെങ്കിലും കൂട്ടിപോ എന്റെ പൊന്നുമോളേ..ആ കണ്ണുകള്‍ നിറഞ്ഞോഴുകി.. എന്റെ ചിത്രങ്ങള്‍ക്ക് ജീവന്‍ വച്ചത് പോലെ...ഹിസ്ബാനിയിലൂടെ
ഒരു കൊച്ച് തോണിയില്‍ എന്റെ ലൈലയെയും കൊണ്ട്‌ തൂഴഞ്ഞു നീങ്ങി ഞാന്‍..പലവര്‍ണ്ണ പൂക്കള്‍
ഞങ്ങള്‍ക്കായ് വിരിഞ്ഞ്‌ നില്‍ക്കുന്ന മറ്റൊരു താഴ്വാരത്തിലേക്ക്..

Sunday, June 12, 2011

)::::::<>സിദ്ദ് ഇപ്പോഴും ഉറങ്ങുകയാണ്<>:::::(

ബോധം വരുമ്പോള്‍ ICU വിലായിരുന്നു.അടുത്തിരുന്ന ശുശ്രൂഷകയോട് ഞാനെവിടെയാനെന്നു ചോദിച്ചു.മറുപടിക്ക് മുന്‍പേ തലേ ദിവസത്തെ ദ്രിശ്യങ്ങള്‍ മനസിലൂടെ ഒരു കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞു.ഞങ്ങള്‍ സഞ്ചരിച്ച വണ്ടി അപകടത്തില്‍ പെട്ടിട്ടുണ്ട്,എല്ലാവരും ഇവിടെത്തന്നെയുണ്ട്.എന്താണ് ഇന്നലെ സംഭവിച്ചത് കുറെ ഓര്‍ത്തെടുക്കാന്‍ നോക്കി.മുഖത്തും കഴുത്തിലും പുറകിലും വലത്തേ കയ്യിലും ഒക്കെ പ്ലാസ്റ്റെര്‍ ഉണ്ട്.ബോധം തിരിച്ച കിട്ടിയതരിഞ്ഞപോള്‍ ഉമ്മ വന്നു കാണാന്‍.കരഞ്ഞു കലങ്ങിയ കണ്ണുകള്‍.എന്റെയും കണ്ണുകള്‍ നിറഞ്ഞു.നെറ്റിയില്‍ കൈ വച്ച് ഒന്നുമില്ല എന്ന് പറഞ്ഞു ഉമ്മ.''സിദ്'' എവിടെയെന്നു ചോദിച്ചു.തൊട്ടടുത്ത കിടക്കയിലേക്ക് ചൂണ്ടി ഉമ്മ.സമാധാനം അവന്‍ അടുത്ത തന്നെ ഉണ്ട്.അവനെ വിളിക്യാന്‍ പറഞ്ഞു ഉമ്മയോട്.''അവന്‍ ഉറങ്ങുകയാ മനു''.ഉറങ്ങിക്കോട്ടെ,ഇന്നു ഉച്ചക്ക് ബാംഗ്ലൂര്‍ പോവണ്ടതാ അവനു.കണ്പോളകള്‍ കുഴഞ്ഞു പോവുന്നു..വീണ്ടും ഉറക്കത്തിലേക്ക്.

ബഹളം കേട്ടാണ് ഉണര്‍ന്നത്,ബീപ് ബീപ് എന്തോ pulse കേള്‍ക്കുന്നുണ്ട്.അത് കുറഞ്ഞു കുറഞ്ഞു ഇല്ലാതായി. ശുശ്രൂഷക വന്നു കര്‍ട്ടന്‍ നീക്കി.ഒന്നും കാണുന്നില്ല.ബഹളം അകന്നു അകന്നു പോയി..അടുത്തിരുന്ന ശുശ്രൂഷക പറയുന്നത് കേട്ടു ''20 വയസേ ആയിട്ടോള്ളു.. ദൈവത്തിന്റെ കളികള്‍''.ആരാ എന്താ പറ്റിയത്..അവര്‍ ഒന്നും മിണ്ടിയില്ല.കണ്ണുകള്‍ വീണ്ടും അണയുന്നു..

അന്നൊരു ഞായറാഴ്ച ആയിരുന്നു.വീട്ടില്‍ പാട്ടുകേട്ട് കിടക്കുകയായിരുന്നു.മൊബൈല്‍ അടിച്ചു..അഫ്സല്‍ ആണ്..അവന്‍ വക്കേഷന്‍ ആയപ്പോ വന്നതാണ്.''ഡാ മനു നീ എവിടെ?''വണ്ടിയുണ്ട് നമുക്കെവിടെയെങ്കിലും പോവാം?ചുമ്മാ ഒന്ന് കറങ്ങി വരാം''. ഉമ്മയോട് ഇപ്പൊ വരാം എന്നും പറഞ്ഞു വണ്ടിയില്‍ കയറി.വിജയ്‌ ഉണ്ടായിരുന്നു വണ്ടിയില്‍..എല്ലാവരും കയറി.വിജയ്‌ ചോദിച്ചു ''സിദ് എവിടെടാ?''ഞാന്‍ പറഞ്ഞു അവന്‍ വേണ്ടടാ നാളെ പോവല്ലേ?എന്നാല്‍ വേണ്ട..അവന്റെ വീടിന്റെ മുമ്പില്‍ തന്നെ അവന്‍ നില്കുന്നു..എങ്ങനെ നിര്‍ത്താതെ പോവും?''എങ്ങോട്ടാ..പെരിന്തല്‍മണ്ണ..ചുമ്മാ കറങ്ങി വരാം''.അവനും കയറി..എന്റെ സീറ്റില്‍ തന്നെ ഇരിക്കണം..പണ്ട് മുതലേ വാശിയാ അവനു എന്നോട് മാത്രം..

ഞാനും സിദ്ദും എന്നും ഒരുമിച്ചായിരുന്നു.. കളിക്കുമ്പോള്‍  ബാറ്റിംഗ് ഒരുമിച്ച്..പുഴയില്‍ ഒരുമിച്ച് മുങ്ങാന്‍ കുഴിയിടല്‍.ബൈക്കില്‍ ഒരുമിച്ച് കറക്കം...കൂട്ടുകാര്കിടയിലെ വിക്രിതികള്‍ ആയിരുന്നു ഞങ്ങള്ല്‍..തൊടിയില്‍ ആരും കാണാതെ cigerate വലി അങ്ങനെ ഞങ്ങള്‍ ആ പ്രായത്തില്‍ ചെയാത്ത വിക്രിതികള്‍ കുറവാണ്.കൂട്ടുകാര്കിടയില്‍ എന്ത് പ്രശ്നം വന്നാലും പഴി എനിക്കും അവനും..അവന്‍ ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയി..ഞാന്‍ പട്ടാമ്പി കോളേജില്‍ ചേര്ന്നു...വെക്കേഷന്‍ ആയാല്‍ അവന്‍ വിളിക്കും ഞാന്‍ ബൈക്കെടുത്ത് സ്റ്റേഷനില്‍ ഹാജരുണ്ടാവനം..ഒരുമിച്ച് ഒരു സിനിമയും കണ്ടേ വീട്ടിലെക്കൊള്ളൂ..അങ്ങനെ അന്നും അവന്‍ വെക്കേഷന്‍ വന്നതായിരുന്നു..


   ഞാന്‍ ഇരുന്ന സീറ്റില്‍ ഇരുന്നു എന്നിട്ട് എന്നെ തിരക്കി നീക്കി..ഞാനും തിരക്കി എനിക്കെന്നും സൈഡില്‍ ഇരിക്യുന്നതാനിഷ്ടം..സിദ്ദ്നോട്‌ മത്സരിചിട്റ്റ് കാര്യമില്ല..ഞങ്ങള്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മീന്‍വല്ലം പോവാന്‍ തീരുമാനിച്ചു.. വൈകിട്ട് വീട്ടില്‍ എത്തുകയും ചെയ്യാം എന്ന കണക്കുകൂട്ടലില്‍..അഫ്സല്നു ലയ്സന്‍സ് കിട്ടിയിട്ടേ ഒള്ളൂ..ഞങ്ങള്‍ അങ്ങനെ തമാശയും പറഞ്ഞു അടികൂടിയുള്ള യാത്ര..ഒരു വളവു ആയപ്പോള്‍ പെട്ടെന്ന് ഒരു ബസ്‌ വന്നു..ചുരമായത് കൊണ്ട് പിടിചിട്ട് കിട്ടിയില്ല അഫസലിന്..വിജയ്‌ അലറി വിളിച്ചു..ഒരു ചുവന്ന നിറം മാത്രം മനസില്‍.

    ശുശ്രൂഷക തട്ടി വിളിച്ചു,ഭക്ഷണം കഴിക്കാന്‍..തൊട്ടടുത്തുള്ള കട്ടിലില്‍ നോക്കി സിദ്നെ കാണാനില്ല..പോയിക്കാണും അവനു പോവേണ്ടതല്ലേ? സ്റ്റേഷനില്‍ വിടാന്‍ എനിക്ക് വയ്യല്ലോ.എന്റെ
ഫോണെവിടെയാന്നാവോ ഒന്ന് വിളിക്ക്യാമായിരുന്നു അവനു...ഇന്നലത്തെ ആരെങ്കിലും എടുതിടുണ്ടാവും ഫോണ്‍..പോട്ടെ പുതിയത് മേടിക്കാം,എല്ലാ നമ്പരുകളും അതിലാണല്ലോ,സാരമില്ല

രണ്ടാഴ്ച കഴിഞ്ഞപോള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു..ഉമ്മയുടെ വീട്ടിലായിരുന്നു കിടപ്പ്.ഉമ്മ എപ്പോഴും അരികില്‍ തന്നെ..എന്താവും ആ മനസ്സില്‍,,അറിയില്ല..എന്റെ മനസ്സില്‍ കുറ്റബോധമാണ്, ഇപ്പൊ വരാം എന്ന് പറഞ്ഞു പോയിട്ട് ഇങ്ങനെയാണല്ലോ?പാവം ഒന്നും ചോദിച്ചില്ല.

മൂന്നുനാല് ദിവസം അങ്ങനെ ആരോടും മിണ്ടാതെ കിടന്നു.സഹിക്കുന്നില്ല ഇ കിടപ്പ്.

"സിദ്ദ് വിളിച്ചിരുന്നോ ഉമ്മ?"ഉമ്മ മിണ്ടിയില്ല..കേട്ടില്ല എന്ന് കരുതി പ്ലാസ്റ്റര്‍ ഇടാത്ത കൈ മെല്ലെ ഉയര്‍ത്തി വിളിച്ചു."ഉമ്മാ.. സിദ്ദ് വിളിച്ചോ?കുറെ ദിവസമായില്ലെ അവന്‍ പോയിട്ട്?"

"സിദ്ദ് ഇനി വിളിക്കില്ല മനൂ"ഉമ്മയുടെ ശബ്ദം ഇടറി.മനസ്സില്‍ ഒരു വെള്ളിടി വെട്ടി..

''എന്താ ഉമ്മ സിദ്ദ് എവിടെ?''

ഉമ്മ എണീറ്റ് പോയി.

കരയാന്‍ തോന്നിയില്ല, മരവിപ്പായിരുന്നു മനസ്സില്‍. കണ്ണില്‍ ഇരുട്ട് കയറി,ശരീരം തണുത്ത ഒരു ഐസ് കട്ടപോലെയായി..
എന്നെ തിരക്കി സൈഡ്‌ സീറ്റ് പിടിച്ചതിതിനായിരുന്നോടാ?എന്നെ ഒറ്റക്കാക്കി പോയി അല്ലെ നീ?
ഇനി സിഗേരടിന്റെ പകുതി ആര് വലിക്കും....പുഴയില്‍ മുങ്ങാന്കുഴി ഇട്ടു കിടക്കുമ്പോള്‍ ആരാ എണ്ണുക..നീ ഉറങ്ങിക്കോ സിദ്ദ് ഒന്നുമറിയണ്ട......
എന്നും എന്റെ കയ്യിലുള്ളതെല്ലാം തട്ടിപരിച്ചു കള്ളച്ചിരി ചിരിച്ചിരുന്നപോലെ ഇന്നും നീ എന്റെ ഹൃദയത്തിനുള്ളില്‍ ഇരുന്നു ചിരിക്കുകയാണോ സിദ്ദ്?എല്ലാത്തിനും പകരമായി നിന്റെ ജീവിതം എനിക്ക് ദാനമായി തന്ന് എന്തിനാ നീ ഉറക്കത്തിന്റെ ലോകത്തിലേക്ക് പോയത്............................................................................