Tuesday, November 23, 2010

((o>>))സാധവ-സമ്പൂര്‍ണ്ണ‍((o>>))

മനസ്സ് യാത്രക്കൊരുങ്ങുകയാണ്.എങ്ങോട്ട്?...അറിയില്ല,മനസ് മാത്രമോ..അതെ ഒറ്റക്കാണ്.എന്തിനീ പാഴ്ശരീരം ഇനിയും പേറുന്നു?ശരീരവും സ്നേഹവും കണ്ടവര്കും അറിഞ്ഞവര്കും ചോദിച്ചവര്‍കുമെല്ലാം വേണ്ടുവോളം പങ്കുവച്ചു.
കൊന്ജലായും പ്രണയമായും വാല്സല്യമായും.. ഒടുവില്‍ മനസ് മാത്രം ബാക്കിയായി. അതൊരു വഴിയംബലമായിരുന്നു,കാറ്റും കോളും വരുമ്പോള്‍...ക്ഷീണിച് ദാഹിച് വന്നപ്പോള്‍..ഒറ്റപെട്ട് അനാഥമായി വന്നപ്പോള്‍ അങ്ങനെ പലരും അഭയം കണ്ടെത്തിയ സത്രം.

ഉല്ലാസത്തിനായ് വന്നു താമസിച് പൊയീ ചിലര്‍..ചിലര്‍ വസന്തമായ്‌ വന്നു പൂക്കള്‍ വിരിയിച്ചു.വേനല്‍ വന്നപ്പോള്‍ ഉണങ്ങിയ ചെടി കണക്കെ ചവിട്ടിയരച്ചു കടന്നുപോയവരും..





മന്തഹാസങ്ങള്‍ മനസിനെ സ്വാധീനിച്ചപോള്‍ രാത്രികള്‍ക്ക് നിറം നല്‍കി..അവിടെ ഭാങ്കും ഗസലും നിറഞ്ഞു ഒഴുകി.



സ്ഥിരാഭയം കൊടുക്കാന്‍ തോന്നിയതപോഴാണ്,ആഗ്രഹങ്ങള്‍ അനുഭവിച് തീര്‍ക്കാനായിരുന്നു പക്ഷെ അതാര്ത്തിയായ് പരിനമിച്ച്ചു.



അവിടെ ഒരു ജിഹാദ് (സ്വയത്തോടുള്ള പരിശുദ്ധ സമരം) നടത്താന്‍ ശരീരത്തിന് കഴിഞ്ഞില്ല..ഇന്നത് വാഴ്വിന്റെ വിള്ളലുകള്‍ വീണു ക്ഷീനിതമാണ്.പുഴുവിനും ചിതലിനും അതല്ലെങ്കില്‍ പുഴയോരത്തൊരു അഗ്നികുണ്ഡം തീര്‍ക്കാന്‍ അതും നല്‍കാം...പിന്‍വിളിക്കുന്നവര്‍ക്കൊരു ഭാസ്മാകൂജയും നല്‍കാം..പൂര്‍ണ്ണത..



വവ്വാലുകളെ തുരത്തി ചിലന്തി വലകള്‍ കീറിമുറിച് പൊടിതട്ടി പോയി അവരും..ഒടുവില്‍ കേട്ടതൊരു അമ്പലപ്രാവിന്റെ ചിറകടി..എല്ലാം അഴിച് വച്ചുള്ള മനസിന്റെ പാലായനം ഇവിടെ തുടങ്ങുന്നു,കടലിനും കാറ്റിനും ഈ സ്നേഹ താഴ്വാരത്തിനുമപ്പുരം...കാലത്തിന്റെ കവാടവും കടന്നുള്ള ഏകാന്ത യാത്ര..

എന്‍റെ സുഹൃത്തേ..

നിന്നെ ഞാന്‍ ഓര്‍ത്തു നോക്കുകയാണ്....
പാതിരാവു കഴിഞ്ഞു..എല്ലാവരും ഉറങ്ങി....
എന്നിട്ടും ഞാന്‍ നിന്നെ ഓര്‍ത്തു കൊണ്ടേ ഇരിക്കുന്നു....
ക്ഷമിക്കണം എന്ന വാക്കുകൊണ്ട്....
എന്‍റെ മറവിയെ ഞാന്‍ മറച്ചു പിടിച്ചെങ്കിലും....
മൂന്നു വര്‍ഷത്തിനിടയില്‍ നീ മറന്നു കളയാത്ത-
എന്നോടെനിക്ക് ദേഷ്യം തോന്നുന്നു ഇപ്പോള്‍....
ഞാന്‍ എന്താ ഇങ്ങനെ....?

എന്നാലും നിന്നെ ഞാന്‍ അറിയാതെ പോകുന്നല്ലോ....
ഈ രാത്രി മുഴുവന്‍ വിഷാദം നിറയ്ക്കുകയാനെന്നില്‍...
സൌഹൃദത്തിന്റെ മയില്‍പ്പീലികൊണ്ട്...
നീ തൊട്ട് ഉണര്‍ത്തി വിട്ട ഓര്‍മ്മയുടെ ശീലുകളില്‍...
എപ്പോഴെങ്കിലും... നിന്‍റെ മുഖം
തെളിവാര്‍ന്നു വരുമെന്ന കനവ്...
എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല....

എന്നാലും എപ്പോഴായിരുന്നു ....
കൂടെ ചരിച്ച നിന്നെ വിട്ട്‌-
ഞാന്‍ ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങിയത്.....?
ഇപ്പോള്‍ ഞാന്‍ വെറുക്കാന്‍ തുടങ്ങുകയാണ്...
എന്‍റെ സൌഹൃദം എന്നില്‍ നിന്നും അടര്‍ത്തി കളഞ്ഞ
കാലത്തിനെ...
ഓര്‍ക്കാന്‍ അനുവദിക്കാത്ത മറവിയെ....

ഓര്‍മ്മകളുടെ കുന്നിക്കുരുമണികള്‍...
മുഴുവനും എണ്ണിത്തീര്‍ക്കുവാന്‍...
ഇന്നീ രാവ് മുഴുവന്‍ ഞാന്‍ മാറ്റിവക്കുന്നു...
ഒടുവിലൊടുവില്‍...
മഴവില്ല് തുന്നി ചേര്‍ത്ത ഒരു കുഞ്ഞ്‌ കുന്നിക്കുരുമണിയായി...
നിന്നെ തിരിച്ചു കിട്ടാന്‍....
പിന്നെ മൂന്നല്ല... ഒരു മുന്നൂറു വര്‍ഷങ്ങള്‍...
നിന്‍റെ സൌഹൃദ തണലില്‍ ഒരുമിച്ചു നടക്കാന്‍...